Quantcast

ബി.ജെ.പിക്കാർ തല്ലി ചതച്ച ഓട്ടോക്കാരനെ വീണ്ടും കണ്ട് ‘മധുരം’ കൊടുത്ത് ബി.ജെ.പി അധ്യക്ഷ; ‘നാണമുണ്ടോയെന്ന്’ സോഷ്യൽ മീഡിയ 

MediaOne Logo

Web Desk

  • Published:

    19 Sept 2018 8:54 PM IST

ബി.ജെ.പിക്കാർ തല്ലി ചതച്ച ഓട്ടോക്കാരനെ വീണ്ടും കണ്ട് ‘മധുരം’ കൊടുത്ത്  ബി.ജെ.പി അധ്യക്ഷ; ‘നാണമുണ്ടോയെന്ന്’ സോഷ്യൽ മീഡിയ 
X

ഇന്ധനവിലവര്‍ധനവിനെക്കുറിച്ച് ചോദ്യം ചോദിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലി ചതച്ച ഓട്ടോക്കാരനെ വീണ്ടും കണ്ട് ‘മധുരം’ കൊടുത്ത ബി.ജെ.പി അധ്യക്ഷ തമിഴ്ഇസൈ സൗന്ദര്യ രാജനെ വിമർശിച്ച് സോഷ്യൽ മീഡിയ. മർദ്ദനത്തിരയായ ഓട്ടോ ഡ്രൈവറായ കതിറിന് മധുരം കൊടുക്കുന്നതും കുശലാന്വേഷണം നടത്തുന്നതുമായ ഫോട്ടോകൾ തമിഴ്ഇസൈ തന്നെയാണ് ട്വിറ്ററിൽ പങ്കു വെച്ചത്.

മുൻപ് കതിർ മദ്യപിച്ച് പ്രശനമുണ്ടാക്കിയതാണെന്നായിരുന്നു തമിഴ്ഇസൈ മാധ്യമങ്ങളോട് പറഞ്ഞത്. ഈ നിലപാടിനെ ചോദ്യം ചെയ്താണ് സോഷ്യൽ മീഡിയയിൽ തമിഴ്ഇസൈക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയത്. 'നാണമില്ലാത്ത ചെയ്തിയെ' കണക്കറ്റം ചോദ്യം ചെയ്തുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് ഇത് വരെ തമിഴ്ഇസൈ പ്രതികരിച്ചിട്ടില്ല.

TAGS :

Next Story