ബി.എസ്.എഫ് ജവാനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം
ഫോണില്‍ ബന്ധപ്പെട്ടും കണ്ടെതാനാകാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം വികൃതമാക്കിയ നിലയില്‍ ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കണ്ടെത്തിയത്.
ജമ്മുവിലെ ഇന്ത്യ പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍ നരേന്ദ്ര സിങിനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. മോദി സര്‍ക്കാര്‍ സൈനികരെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും സൈനികരുടെ സുരക്ഷയെ കുറിച്ച് ആലോചിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.നരേന്ദ്ര സിങിന്റെ ജന്മനാടായ സോനിപത്തിലും പാകിസ്താന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്.
ചൊവ്വാഴ്ച രാംഗഢില്‍ പെട്രോളിന് പോയതായിരുന്നു ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദ്ര സിങ്. ഫോണില്‍ ബന്ധപ്പെട്ടും കണ്ടെതാനാകാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം വികൃതമാക്കിയ നിലയില്‍ ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
മോദി സര്‍ക്കാര്‍ സൈനികരുടെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും രാഷ്ട്രീയ നേട്ടത്തിനായി സൈനികരെ ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ആവര്‍ത്തിക്കുന്ന സൈനിക കൊലപാതങ്ങളെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് നരേന്ദ്ര സിങിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.
ഇന്ത്യ - പാക് വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയണമെന്നും നരേന്ദ്ര സിങിന്റെ കുടുംബം ആവശ്യപ്പെട്ടു. നരേന്ദ്ര സിങിന്റെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് സാമ്പത്തിക സഹായവും ഉറപ്പാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Adjust Story Font
16