Quantcast

മുസ്‌ലിം കൊലപാതകം; കൊലയാളിക്ക് ലോക്സഭാ സീറ്റ് നൽകുന്നതിനെ എതിർത്ത് അഫ്‌റസുലിന്റെ കുടുംബം 

MediaOne Logo

Web Desk

  • Published:

    21 Sep 2018 7:07 AM GMT

മുസ്‌ലിം കൊലപാതകം; കൊലയാളിക്ക് ലോക്സഭാ സീറ്റ് നൽകുന്നതിനെ എതിർത്ത് അഫ്‌റസുലിന്റെ കുടുംബം 
X

രാജസ്ഥാനിലെ മുസ്‌ലിം കൊലപാതകത്തിന് നേതൃത്വം നൽകിയ കൊലയാളിക്ക് ലോക്സഭാ സീറ്റ് നൽകുന്നതിനെ എതിർത്ത് അഫ്‌റസുലിന്റെ കുടുംബം. മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന ശംഭുലാലിന് ലോക്സഭ ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെയാണ് അഫ്‌റസുലിന്റെ കുടുംബം എതിർത്ത് രംഗത്തെത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയാണ് അഫ്‌റസുലിനെ വെട്ടി നുറുക്കിയ ശംഭു ലാലിനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനൊരുങ്ങുന്നത്.

തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയച്ചാൽ കൊലപാതകം നടത്തിയ ശംഭുലാൽ കേസിൽ നിന്നും രക്ഷപെടുമെന്നാണ് അഫ്‌റസുലിന്റെ ഭാര്യ ഗുൽ ബഹ്ർ ബീബി പറയുന്നത്.

‘കൊലപാതകം നടത്തിയ ശംഭുലാലിനെ ശിക്ഷിക്കണം, അയാളാണ് ഞങ്ങളുടെ എല്ലാം എടുത്തത്, ഞങ്ങൾക്ക് നീതി വേണം. അദ്ദേഹത്തെ പോലെ ഒരു കൊലപാതകിക്ക് ആരും തന്നെ സീറ്റ് കൊടുക്കരുത്. അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കേസിൽ നിന്നും രക്ഷപെടാൻ സാധ്യതയുണ്ട്, അത് ഒരിക്കലും സംഭവിച്ചു കൂടാ'; അഫ്‌റസുലിന്റെ ഭാര്യ ഗുൽ ബഹ്ർ ബീബി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജസ്ഥാനില്‍ അഫ്രസുല്‍ ഖാന്‍ എന്നയാളെ ശംഭുലാല്‍ കൊലപ്പെടുത്തിയത്. ഖാനെ മഴു ഉപയോഗിച്ച് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന പ്രസിഡന്റ് അമിത് ജാനിയാണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആഗ്ര സീറ്റിൽ റിസർവ് വിഭാഗമായ പട്ടിക ജാതി സീറ്റിലാണ് ശംഭുലാൽ മത്സരിക്കുക.

‘ശംഭുലാലിന് ഈ രാജ്യത്തെ എല്ലാ ജനങ്ങളെയും തന്റെ കൊലപാതകത്തിലൂടെ പേടിപ്പിക്കണം,പക്ഷെ ഞങ്ങൾക്ക് ഭയമില്ല. അവസാനം വരെ ഞങ്ങൾ പോരാടും. അവനെ തൂക്കികൊല്ലുന്നത് ഞങ്ങൾക്ക് കാണണം, അയാളെ സ്ഥാനാർഥിയാക്കിയ നടപടിയിൽ വളരെ ദേഷ്യമുണ്ട്’; ഗുൽ ബഹ്ർ ബീബി പറഞ്ഞു.

ये भी पà¥�ें- മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന ശംഭുലാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും

TAGS :

Next Story