Quantcast

ജമ്മു കശ്മീരിൽ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    21 Sept 2018 1:51 PM IST

ജമ്മു കശ്മീരിൽ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി
X

ജമ്മു കശ്മീരിൽ ഭീകരർ 3 പോലീസുകാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. ജമ്മുവിലെ ഷോപ്പിയാനിലാണ് സംഭവം. തട്ടിക്കൊണ്ട് പോയവരിൽ ഒരാളെ രാവിലെ മോചിപ്പിച്ചിരുന്നു.

ഇന്ന് പുലർച്ചയാണ് 4 പോലീസുകാരെ ജമ്മു ഷോപ്പിയാനിലെ ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ട് പോയത്. 3 പേർ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരാണ്. താമസസ്ഥലത്തേക്ക് തള്ളിക്കയറിയ ഭീകരർ ഉദ്യോഗസ്ഥരെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ഗ്രാമീണരുടെ ഇടപെടലിനെത്തുടർന്ന് ഒരാളെ അൽപസമയത്തിനകം വിട്ടയച്ചു. ശേഷിക്കുന്ന 3 പൊലീസ് ഉദ്യോഗസ്ഥരോട് രാജിവെക്കാനായിരുന്നു ഭീകരരുടെ നിർദ്ദേശം. കാണാതായവർക്കായി നടത്തിയ തിരച്ചിലിനൊടുവിലാണ് ബുള്ളറ്റുകളോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഗ്രാമീണർക്കിടയിലെ സ്വാധീനം കുറഞ്ഞതോടെയാണ് ഭീകരർ സുരക്ഷ ഉദ്യോഗസ്ഥരെയും കുടുoബങ്ങളെയും ലക്ഷ്യമാക്കി നീങ്ങുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യാഗസ്ഥർ പറഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്

TAGS :

Next Story