Quantcast

വിശാല പ്രതിപക്ഷസഖ്യം; മായാവതിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

ചത്തീസ്ഗഢിനു പുറമെ മധ്യപ്രദേശിലും കോണ്‍ഗ്രസ് ചേരിയില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് ബി.എസ്.പി. ബി.ജെ.പി സമ്മര്‍ദ്ദം മൂലമാണ് മായാവതി പ്രതിപക്ഷ സഖ്യത്തോടൊപ്പം ചേരാതിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    22 Sep 2018 4:19 AM GMT

വിശാല പ്രതിപക്ഷസഖ്യം; മായാവതിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്
X

ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വിമതന്‍ അജിത് ജോഗിയുടെ ചത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച മായാവതിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്. ലോക്‌സഭാ ഇലക്ഷനില്‍ എന്‍.ഡി.എക്കെതിരായി വിശാല സംഖ്യം രൂപീകരിക്കുക എന്ന കോണ്‍ഗ്രസ് ലക്ഷ്യത്തിനേറ്റ തിരിച്ചടിയായിരുന്നു ചത്തീസ്ഗഢിലെ മായാവതിയുടെ സഖ്യ നീക്കം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മായാവതിയെ കാണാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

ചത്തീസ്ഗഢിനു പുറമെ മധ്യപ്രദേശിലും കോണ്‍ഗ്രസ് ചേരിയില്‍ നിന്നും അകന്ന് നില്‍ക്കുകയാണ് മായാവതിയുടെ ബി.എസ്.പി. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന മധ്യപ്രദേശില്‍, സിറ്റ് വിഭജനത്തില്‍ യോജിപ്പിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ മായാവതി തങ്ങളുടെ 22 സ്ഥാനാര്‍തികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. മധ്യപ്രദേശില്‍ സാധ്യതകള്‍ അടയുന്നതിനു മുന്നേ കാര്യങ്ങളില്‍ തീരുമാനത്തിലെത്താനാണ് ശ്രമമെന്ന് അറിയിച്ച കോണ്‍ഗ്രസ്, ബി.ജെ.പിയില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് മായാവതി പ്രതിപക്ഷ സഖ്യത്തോടൊപ്പം ചേരാതിരിക്കുന്നതെന്നും പറഞ്ഞു.

മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ 50 സീറ്റുകള്‍ ആവശ്യപ്പെടുന്ന മായാവതിയോട് ഇത് വരെയും കോണ്‍ഗ്രസ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്നവയാണ് മധ്യപ്രദേശിലേയും ചത്തീസ്ഗഢിലെയും തെരഞ്ഞടുപ്പുകള്‍.

2016ലാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോയ അജിത് ജോഗി ജനതാ കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. ബി.ജെ.പിയുടെ ‘ബി ടീമാ’ണ് ജനതാ കോണ്‍ഗ്രസ് എന്നും അവരുമായുള്ള സഖ്യം മായാവതിക്ക് നല്ലതിനായിരിക്കുകയില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഭൂബേഷ് ഭാഗല്‍ പറഞ്ഞു.

TAGS :

Next Story