Quantcast

സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്; സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട്  വിശദീകരണം തേടി  

MediaOne Logo

Aysha Mohammed Ilyas

  • Published:

    24 Sept 2018 1:06 PM IST

സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്; സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട്  വിശദീകരണം തേടി  
X

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്‍റെ അറസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി. സുപ്രീം കോടതിയെ സമീപിക്കാന്‍ പോലും സഞ്ജീവ് ഭട്ടിനെ പോലീസ് അനുവദിക്കുന്നില്ലെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സഞജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട് സമര്‍പ്പിച്ച പരാതി പരിഗണിക്കുകയായിരുന്നു കോടതി.

22 വര്‍ഷം മുമ്പ് ഒരു അഭിഭാഷകനെ മയക്കുമരുന്ന് കള്ളക്കേസില്‍ കുരുക്കി എന്നതാണ് സ‍ഞ്ജീവ് ഭട്ടിന് എതിരെയുള്ള കേസ്. ഈ മാസം അഞ്ചാം തിയ്യതിയായിരുന്നു അറസ്റ്റ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിലവില്‍ പോലീസ് കസറ്റിഡിയിലുള്ള സഞ്ജീവ് ഭട്ടിനെ സുപ്രീം കോടതിയെ സമീപിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നാണ് ഭാര്യ ശ്വേതാ ഭട്ടിന്‍റെ ആരോപണം. ഇത് ശരിയാണങ്കില്‍ അതീവ ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ക്രിമനല്‍ കേസുകളില്‍ ആരോപണ വിധേയര്‍ കോതിയെ സമീപിക്കാറാണ് പതിവെന്നും ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. അറസ്റ്റ് സംബന്ധിച്ച് വെള്ളിയാഴ്ചക്കകം വിശദീകരണം നല്‍കാനും കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സഞ്ജീവ് ഭട്ടിനെ കുറിച്ച് രണ്ടാഴ്ചയായി ഒരു വിവരവുമില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പേ ഭാര്യ ശ്വേതാ ഭട്ട് ആരോപിച്ചിരുന്നു. മോദീ സര്‍ക്കാരിന്‍റെയും ബി.ജെ.പിയുടെയും നയ നിലപാടുകളെ നവമാധ്യമങ്ങളിലൂടെ സ്ഥിരമായി വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയതിരുന്നാണ് ആളാണ് ഭട്ട്.

TAGS :

Next Story