വെടിവെപ്പില്‍ 19കാരന്‍ കൊല്ലപ്പെട്ട സംഭവം: യോഗിക്ക് കോടതിയുടെ നോട്ടീസ്
മഹാരാജ്ഗഞ്ജില്‍ സമാജ്‍വാദി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ യോദി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെപ്പ് നടത്തിയെന്നാണ് കേസ്

വെടിവെപ്പില്‍ 19കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോടതിയുടെ നോട്ടീസ്. 1999ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമാജ്‍വാദി പാര്‍ട്ടി നേതാവ് തലത്ത് അസീസിന്റെ സുരക്ഷാ ജീവനക്കാരനായിരുന്ന സത്യപ്രകാശ് യാദവ് കൊല്ലപ്പെട്ട സംഭവത്തിലാണ് യോഗിക്ക് കോടതി നോട്ടീസ് അയച്ചത്.
മഹാരാജ്ഗഞ്ജില്‍ സമാജ്‍വാദി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെപ്പ് നടത്തിയെന്നാണ് കേസ്. കേസില്‍ പുനര്‍വിചാരണ വേണമെന്ന സമാജ്‍വാദി പാര്‍ട്ടിയുടെ ആവശ്യം ഈ വര്‍ഷം മാര്‍ച്ചില്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് പുനപരിശോധനാ ഹരജി പരിഗണിച്ച ലക്നൌ ഹൈക്കോടതി പുനര്‍വിചാരണ നടത്താന്‍ സെഷന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.
അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുപി മുഖ്യമന്ത്രിക്കെതിരെ രണ്ട് പതിറ്റാണ്ട് മുന്‍പുള്ള കേസില്‍ കോടതി നോട്ടീസ് അയച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി. യോഗി ആദിത്യനാഥ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും രംഗത്തെത്തി.
Adjust Story Font
16

