Quantcast

സംവാദത്തില്‍ പരാജയപ്പെടുന്നവന്റെ പിന്നെയുള്ള ആയുധമാണ് ആരോപണമുന്നയിക്കലെന്ന് ജസ്റ്റിസ് ദീപക് മിശ്ര

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പരോക്ഷമായി ഖണ്ഡിച്ച് കൊണ്ടായിരുന്നു ഇന്ന് നടന്ന യാത്രയപ്പ് പരിപാടിയില്‍ അദ്ദേഹം സംസാരിച്ചത്.

MediaOne Logo

Web Desk

  • Published:

    2 Oct 2018 3:37 AM GMT

സംവാദത്തില്‍ പരാജയപ്പെടുന്നവന്റെ പിന്നെയുള്ള ആയുധമാണ് ആരോപണമുന്നയിക്കലെന്ന് ജസ്റ്റിസ് ദീപക് മിശ്ര
X

യാത്രയപ്പ് ചടങ്ങില്‍ ഉള്ള് തുറന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സംവാദത്തില്‍ പരാജയപ്പെടുന്നവന്റെ പിന്നെയുള്ള ആയുധമാണ് ആരോപണമുന്നയിക്കല്‍ എന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ പരസ്പരമുള്ള ആക്രമണവും കൊലപാതകങ്ങളും വര്‍ധിക്കുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയും വ്യക്തമാക്കി.

നിര്‍ണായക വിധികളാല്‍ പേരെടുത്തും കോടതി നടത്തിപ്പില്‍ സഹജഡ്ജിമാരോട് കലഹിച്ചും അര്‍ധരാത്രി വാദം കേട്ട് ചരിത്രം സൃഷ്ടിച്ചുമാണ് രാജ്യത്തിന്റെ 45 ആമത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങിയത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ, പരോക്ഷമായി ഖണ്ഡിച്ച് കൊണ്ടായിരുന്നു ഇന്ന് നടന്ന യാത്രയപ്പ് പരിപാടിയില്‍ അദ്ദേഹം സംസാരിച്ചത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. ചരിത്രം ചിലപ്പോഴെ ദയ കാണിക്കൂ. ആളുകളെ പ്രവര്‍ത്തി നോക്കിയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

ദീപക് മിശ്രക്ക് നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയും ആശംസകള്‍ നേര്‍ന്നു. ധരിക്കുന്നതും കഴിക്കുന്നതും പോലും ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്. ഭരണഘടന മുല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചാകും താന്‍ പ്രവര്‍ത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു. ദീപക് മിശ്രക്കെതിരെ ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ 4 ജഡ്ജിമാരില്‍ ഒരാളായിരുന്നു ജസ്റ്റിസ് ഗഗോയ്. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗഗോയ് സത്യവാചകം ചൊല്ലി പുതിയ ചീഫ് ജസ്റ്റിസായി ചുമതല ഏല്‍ക്കും.

TAGS :

Next Story