വീണ്ടും കൂപ്പുകുത്തി രൂപ
ഡോളറിനെതിരെ 73.70 രൂപയായാണ് ഇടിഞ്ഞത്. ക്രൂഡോയില്‍ വിലയിലെ വര്‍ധനവാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.

രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയില്‍. ഡോളറുമായുള്ള വിനിമയ മൂല്യം 73.74 രൂപയിലെത്തി. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 73.34 രൂപയായിരുന്നു മൂല്യം. രൂപയുടെ തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. സെന്‍സെക്‌സ് 850 പോയിന്റും നിഫ്റ്റി 223 പോയിന്റും ഇടിഞ്ഞു.
തുടര്‍ച്ചയായ രണ്ടാം ദിവസവും രൂപയുടെ തകര്‍ച്ച തുടരുകയാണ്. ഇന്നലെ 73.34 എന്ന റെക്കോര്‍ഡ് ഇടിവില്‍ വ്യാപാരം അവസാനിച്ച രൂപയുടെ മൂല്യം ഇന്ന് വ്യാപാരം പുനരാരംഭിച്ചപ്പോള്‍ വീണ്ടും താഴ്ച്ചയിലേക്ക് പതിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ 40 പൈസ ഇടിഞ്ഞ് 73.74 രൂപയിലെത്തി.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിച്ചതിലൂടെ ഇറക്കുമതിച്ചെലവ് കൂടുകയും, ഇത് ഡോളറിന്റെ ഡിമാന്റ് വര്‍ദ്ധിപ്പിക്കുകയും ചെയ്തതാണ് രണ്ടാം ദിവസവും രൂപക്ക് തിരിച്ചടിയുണ്ടാക്കിയത്. ഇറക്കുമതിച്ചെലവ് വര്‍ദ്ധിക്കുന്നത് വ്യാപാരക്കമ്മി കൂട്ടുന്നതും, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകളിലെ വിദേശ നിക്ഷേപം കുറഞ്ഞതുമെല്ലാം പ്രതിസന്ധി വര്‍ദ്ധിപ്പിച്ചു. ഇക്കാരണങ്ങളാല്‍ മൂല്യം ഇടിയുന്നത് തുടരാന്‍ തന്നെയാണ് സാധ്യത.
ഇറക്കുമതിച്ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പത്ത് ബില്യന്‍ ഡോളറിന്റെ വിദേശ വായ്പയെടുക്കാന്‍ അനുമതി നല്‍കുമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. രൂപയുടെ തിരിച്ചടി ഓഹരി വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 850 പോയിന്റും നിഫ്റ്റി 223 പോയിന്റും ഇടിഞ്ഞു.
Adjust Story Font
16

