Quantcast

39,000 കോടിയുടെ മിസൈല്‍ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യയിലേക്ക് ക്ഷണിച്ച പുടിന്‍ കൂടംകുളം കൂടാതെ 12 ആണവ റിയാക്ടറുകള്‍ കൂടി അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    5 Oct 2018 3:33 PM IST

39,000 കോടിയുടെ മിസൈല്‍ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു 
X

എസ് 400 മിസൈല്‍ ഇടപാടില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. ഹൈദരാബാദ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനും നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്കൊടുവിലാണ് കരാര്‍ ഒപ്പ് വെച്ചത്. ഇന്ത്യയുടെ വളര്‍ച്ചയില്‍ റഷ്യ നിര്‍ണ്ണായക പങ്ക് വഹിച്ചതായി ഇരുനേതാക്കളും നടത്തിയ സംയുക്ത പ്രസ്താവനയില്‍ നരേന്ദ്രമോദി പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശത്തിന് ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ എസ് 400 മിസൈല്‍ ഇടപാട് അടക്കമുള്ള സുപ്രധാന കരാറുകള്‍ ഇന്ത്യയുമായി ധാരണയാക്കിയാണ് മടങ്ങുന്നത്. 39000 കോടി രൂപക്ക് അഞ്ച് എസ് 400 മിസൈലുകളാണ് റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിക്കുക. ഹൈദരാബാദ് ഹൗസില്‍ നടന്ന പത്തൊന്‍പതാമത് ഇന്ത്യ റഷ്യ ഉഭയകക്ഷി ചര്‍ച്ചക്കൊടുവിലായിരുന്നു കരാര്‍ ഒപ്പിട്ടത്.

അമേരിക്കയുടെ ഉപരോധ ഭീഷണി അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോള്‍ തന്നെയായിരുന്നു റഷ്യയായുള്ള ഇന്ത്യയുടെ പ്രതിരോധരംഗത്തെ സഹകരണം. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗംഗയാനില്‍ അടക്കം പങ്കാളിയാകുന്നതില്‍ റഷ്യയോട് നന്ദി പറയുന്നതായി ഇരു നേതാക്കന്‍മാരും നടത്തിയ സംയുക്ത പ്രസ്താവനയില്‍ മോദി പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയില്‍ റഷ്യ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗംഗയാനില്‍ ഇന്ത്യയോടൊപ്പം പങ്കാളിയാകുന്നതില്‍ നന്ദി പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യയിലേക്ക് ക്ഷണിച്ച പുടിന്‍ കൂടംകുളം കൂടാതെ 12 ആണവ റിയാക്ടറുകള്‍ കൂടി അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും വ്യക്തമാക്കി. വിവിധ രംഗങ്ങളിലെ സഹകരണത്തിനായി എട്ട് കരാറുകളും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യ റഷ്യ ബിസിനസ് മീറ്റിലും വിദ്യാര്‍ത്ഥികളുമായുള്ള സംവദിക്കലിലും മോദിയും പുടിനും പങ്കെടുത്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനുമായുള്ള കൂടിക്കാഴ്ചക്ക്‌ശേഷമാകും റഷ്യന്‍ പ്രസിഡന്റ് മടങ്ങുക.

TAGS :

Next Story