Quantcast

പളനിസാമിയെ താഴെയിറക്കാന്‍ ഉപമുഖ്യമന്ത്രി ഒ.പി.എസ് സഹായം ചോദിച്ചെന്ന് ടി.ടി.വി ദിനകരന്‍

പരസ്യമായി തനിയ്ക്ക് എതിരെ ധര്‍മയുദ്ധം പ്രഖ്യാപിയ്ക്കുകയും രഹസ്യമായി ഇങ്ങനെ പറയുകയും ചെയ്യുന്ന ഒ.പി.എസിനെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കണം എന്നതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും

MediaOne Logo

Web Desk

  • Published:

    5 Oct 2018 12:22 PM GMT

പളനിസാമിയെ താഴെയിറക്കാന്‍ ഉപമുഖ്യമന്ത്രി ഒ.പി.എസ് സഹായം ചോദിച്ചെന്ന് ടി.ടി.വി ദിനകരന്‍
X

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ താഴെയിറക്കാന്‍, ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം സഹായം അഭ്യര്‍ത്ഥിച്ചുവെന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍. ദൂതന്‍ മുഖേനെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നടന്ന സംഭവങ്ങളില്‍ ഒ.പി.എസ് മാപ്പപേക്ഷിച്ചുവെന്നും ടി.ടി.വി ദിനകരന്‍ പറഞ്ഞു.

2017 ജൂലൈ 12ന് പനീര്‍ശെല്‍വത്തെ കണ്ടിട്ടുണ്ട്. ഇത് എന്റെ പാര്‍ട്ടിയിലെ എല്ലാവര്‍ക്കും അറിയാം. അതില്‍ പ്രധാനപ്പെട്ട കാര്യങ്ങളില്ലാത്തതുകൊണ്ടാണ് മാധ്യമങ്ങളെ അറിയിക്കാതിരുന്നത്. എന്നാല്‍, കഴിഞ്ഞ മാസം അവസാനം ഒ.പി.എസിന്റെ ദൂതന്‍ വീണ്ടും എത്തി. എടപ്പാടി പളനിസാമിയെ താഴെയിറക്കി തന്നെ മുഖ്യമന്ത്രിയാക്കാനാണ് ഒ.പി.എസ് ശ്രമിക്കുന്നതെന്നും യോജിച്ച് പ്രവര്‍ത്തിക്കാമെന്നും ദൂതന്‍ അറിയിച്ചു. പരസ്യമായി തനിയ്ക്ക് എതിരെ ധര്‍മയുദ്ധം പ്രഖ്യാപിയ്ക്കുകയും രഹസ്യമായി ഇങ്ങനെ പറയുകയും ചെയ്യുന്ന ഒ.പി.എസിനെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കണം എന്നതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ദിനകരന്‍ പറഞ്ഞു.

മന്ത്രി തങ്കമണിയെ മുഖ്യമന്ത്രിയാക്കണമെന്ന് എന്നോട് ഒരാള്‍ ആവശ്യപ്പെട്ടിരുന്നു. അത് ശരിയാവില്ലെന്ന് അന്നു തന്നെ പറഞ്ഞുവെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു. ഉപതിരഞ്ഞെടുപ്പുകള്‍ വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലേയ്ക്ക് തിരിച്ചുവരാന്‍ ദിനകരന്‍ നടത്തുന്ന നാടകമാണ് ഇതെന്ന് മന്ത്രി തങ്കമണി പ്രതികരിച്ചു. പാര്‍ട്ടിയെയും ഭരണത്തെയും ഒരുമിച്ച് കൊണ്ടുപോകുന്ന പനീര്‍ശെല്‍വത്തിനെതിരെ ആരോപണം ഉന്നയിച്ച് ഭിന്നിപ്പുണ്ടാക്കാനാണ് ദിനകരന്‍ ശ്രമിയ്ക്കുന്നതെന്നും തങ്കമണി കുറ്റപ്പെടുത്തി.

TAGS :

Next Story