Quantcast

സബര്‍മതി ജയിലില്‍ തടവുകാരെ ജേര്‍ണലിസം പഠിപ്പിക്കുന്നു; കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും

കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും നല്‍കും. മഹാത്മാഗാന്ധി തുടക്കം കുറിച്ച നവജീവന്‍ ട്രസ്റ്റ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്.

MediaOne Logo

Web Desk

  • Published:

    6 Oct 2018 8:24 AM GMT

സബര്‍മതി ജയിലില്‍ തടവുകാരെ ജേര്‍ണലിസം പഠിപ്പിക്കുന്നു; കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും
X

ഗുജറാത്തിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കുവേണ്ടി ജേര്‍ണലിസം കോഴ്‌സ്. പ്രൂഫ് റീഡിങ് കോഴ്സുകള്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും നല്‍കും. മഹാത്മാഗാന്ധി തുടക്കം കുറിച്ച നവജീവന്‍ ട്രസ്റ്റ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. രാജ്യത്ത് ആദ്യമായാവും ഇത്തരത്തിലുള്ള കോഴ്സ് ജയിലില്‍ തുടങ്ങുന്നതെന്നും തടവുകാര്‍ക്ക് മാധ്യമ രംഗത്ത് തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ അവസരം ഒരുക്കുന്നത് ലക്ഷ്യമിട്ടാണ് കോഴ്സ് തുടങ്ങുന്നതെന്നും നവജീവന്‍ ട്രസ്റ്റ് ഭാരവാഹി വിവേക് ദേശായി പറഞ്ഞു. ഒക്ടോബര്‍ 15 ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് കോഴ്സ് തുടങ്ങുന്നത്.

ആദ്യ ബാച്ചിലേക്ക് 20 തടവുകാരെ ജയില്‍ അധികൃതരുടെ സഹായത്തോടെ തെരഞ്ഞെടുത്തിട്ടുണ്. ആഴ്ചയില്‍ മൂന്ന് ദിവസമാകും കോഴ്സ്. മാധ്യമ രംഗത്തെ പ്രമുഖരാവും ക്ലാസെടുക്കുക. ഗുജറാത്തി ഭാഷയില്‍ നടത്തുന്ന കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. കോഴ്സ് പൂര്‍ത്തിയാക്കുന്ന തടവുകാര്‍ക്ക് പ്രൂഫ് റീഡിങ് ജോലി നല്‍കാമെന്ന് പല മാധ്യമ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജിയെ സബര്‍മതി ജയിലില്‍ പാര്‍പ്പിച്ചിരുന്നു.

TAGS :

Next Story