എം.ജെ അക്ബര്‍ ഞായറാഴ്ച ഇന്ത്യയില്‍ മടങ്ങിയെത്തും; കുറ്റക്കാരനാണെങ്കില്‍ രാജി വയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി രാംദാസ്
ബി.ജെ.പി സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തല്‍ ഉണ്ടായതില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ അസ്വസ്ഥരാണ്.

വനിതാ മാധ്യമപ്രവര്‍ത്തകരുടെ ലൈംഗികാതിക്രമ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സഹമന്ത്രി എം.ജെ അക്ബര്‍ ഞായറാഴ്ച ഇന്ത്യയില്‍ മടങ്ങിയെത്തും. അക്ബര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകള്‍ ഇന്ന് പ്രതിഷേധിക്കും. അതേസമയം അക്ബറിന്റെ വിശദീകരണം കേട്ടശേഷം അന്വേഷണം നടത്തുമെന്നും കുറ്റക്കാരനാണെങ്കില്‍ രാജി വയ്ക്കാന്‍ ആവശ്യപ്പെടുമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു.
ബി.ജെ.പി സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തല്‍ ഉണ്ടായതില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ അസ്വസ്ഥരാണ്. കഴിഞ്ഞ ദിവസത്തെ ക്യാബിനെറ്റ് യോഗത്തില്‍ ചര്‍ച്ചയായില്ലെങ്കിലും അനൌദ്യോഗികമായി അക്കാര്യം സംസാരിക്കുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ മന്ത്രിവാര്‍ വ്യക്തമാക്കുകയും ചെയ്തു. സര്‍ക്കാര്‍ നേരിടുന്ന പ്രധാന സമ്മര്‍ദ്ദം ഉജ്ജ്വല , ബേട്ടി ബച്ചാവോ , മുദ്രാ തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീ ശാക്തികരണ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിന് വലിയ രീതിയില്‍ തിരിച്ചടി നല്‍കുന്നതാണ് കേന്ദ്രസഹമന്ത്രിക്കെതിരായ ലൈംഗികാതിക്ര ആരോപണം എന്നാണ്.
നൈജീരിയയില്‍ പര്യടനം നടത്തുന്ന അക്ബര്‍ ഞായറാഴ്ചയാകും തിരിച്ചെത്തുക. അതേസമയം അദ്ദേഹത്തിന് പറായാന്‍ ഉള്ളത് കേട്ടശേഷം കുറ്റക്കാരനാണെങ്കില്‍ രാജി വയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു. വിഷയത്തില്‍ കൃത്യമായി മറുപടി നല്‍കാത്ത പക്ഷം മന്ത്രി എം ജെ അക്ബര്‍ രാജി വയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അക്ബറിന് സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹത നഷ്ടമായതായി സി.പി.എമ്മും വ്യക്തമാക്കിയിരുന്നു. അക്ബറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് വിവിധ വനിതാ സംഘടനകളും പ്രതിഷേധ പരിപാടികള്‍ നടത്തും.
ये à¤à¥€ पà¥�ें- ലൈംഗികാരോപണം; എം.ജെ അക്ബറിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയേക്കും
ये à¤à¥€ पà¥�ें- മീ ടൂ: നാനാ പടേക്കര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ്; എം.ജെ അക്ബറിനെ മന്ത്രി പദത്തില്‍ നിന്ന് നീക്കിയേക്കും
Adjust Story Font
16

