Quantcast

“പാവപ്പെട്ടവര്‍ പണം വാങ്ങും, ചിക്കനും വാങ്ങും, പക്ഷേ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ വോട്ട് ചെയ്യില്ല” 

പിന്നാക്ക വിഭാഗത്തിന് 27 ശതമാനം സംവരണം നല്‍കിയില്ലെങ്കില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്നാണ് രാജ്ഭര്‍ പറഞ്ഞത്.

MediaOne Logo

Web Desk

  • Published:

    14 Oct 2018 4:03 PM GMT

“പാവപ്പെട്ടവര്‍ പണം വാങ്ങും, ചിക്കനും വാങ്ങും, പക്ഷേ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ വോട്ട് ചെയ്യില്ല” 
X

പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്. ഉത്തര്‍ പ്രദേശിലെ മന്ത്രി ഓംപ്രകാശ് രാജ്ഭറാണ് മുന്നിയിപ്പ് നല്‍കിയത്. പിന്നാക്ക വിഭാഗത്തിന് 27 ശതമാനം സംവരണം നല്‍കിയില്ലെങ്കില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്നാണ് രാജ്ഭര്‍ പറഞ്ഞത്.

"പാവപ്പെട്ടവര്‍ നിങ്ങള്‍ നല്‍കുന്ന പണം വാങ്ങിയേക്കാം. നിങ്ങള്‍ നല്‍കുന്ന കോഴിയിറച്ചി കഴിച്ചേക്കും. പക്ഷേ നിങ്ങള്‍ ആ സമൂഹത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ അവര്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യില്ല. ഗൊരഖ്പൂരിലും ഫുല്‍പൂരിലും കൈരാനയിലും എന്ത് സംഭവിച്ചെന്ന് ഓര്‍ക്കുക", എന്നാണ് രാജ്ഭര്‍ ബി.ജെ.പി നേതാക്കളെ ഓര്‍മിപ്പിച്ചത്.

പിന്നോക്കക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഇതിന് മുന്‍പും യു.പിയിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് രാജ്ഭര്‍ ബി.ജെ.പിയുമായി ഇടഞ്ഞിട്ടുണ്ട്.

TAGS :

Next Story