Quantcast

മിസ് യു, കിസ് യു... യുവതിയുടെ മെയില്‍ പുറത്തുവിട്ട് ചേതന്‍ ഭഗത്‌ 

തന്നെ അപമാനിക്കാനുള്ള ശ്രമമാണ് മീടൂ വെളിപ്പെടുത്തലിന് പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു. എനിക്കും എന്റെ കുടുംബത്തിനും നേരെയുള്ള ഈ മാനസിക പീഡനം അവസാനിപ്പിക്കണം.

MediaOne Logo

Web Desk

  • Published:

    15 Oct 2018 4:15 PM GMT

മിസ് യു, കിസ് യു... യുവതിയുടെ മെയില്‍ പുറത്തുവിട്ട് ചേതന്‍ ഭഗത്‌ 
X

തനിക്കെതിരായ മീ ടൂ വെളിപ്പെടുത്തലില്‍ പ്രതിരോധവുമായി എഴുത്തുകാരന്‍ ചേതന്‍ഭഗത്. ആരോപണം ഉന്നയിച്ച യുവതി അഞ്ചുവര്‍ഷം മുന്‍പ് ചേതന്‍ ഭഗതിനയച്ച ഇ-മെയില്‍ സന്ദേശം അദ്ദേഹംപുറത്തുവിട്ടു. എഴുത്തുകാരി ഇറ ത്രിപാഡി 2013ല്‍ അയച്ച സന്ദേശമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് മീടൂ വെളിപ്പെടുത്തലിന് പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു. എനിക്കും എന്റെ കുടുംബത്തിനും നേരെയുള്ള ഈ മാനസിക പീഡനം അവസാനിപ്പിക്കണം. ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മീടൂ പോലുള്ള മുന്നേറ്റത്തെ തകര്‍ക്കരുത് -ചേതന്‍ ഭഗത് കുറിച്ചു. നേരത്തെ, ചേതന്‍ ഭഗത് അശ്ലീലചുവയോടെ സംസാരിച്ചെന്ന് ആരോപിച്ച് പേര് വെളിപ്പെടുത്താത്ത യുവതി രംഗത്തുവന്നിരുന്നു. സംഭവം സത്യമാണെന്നും ആ സ്ത്രീയോടും തന്റെ ഭാര്യയോടും ഇതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഔട്ട്‌ലുക് മാഗസിനില്‍ എഴുതിയ കോളത്തിലാണ് ഇറ താന്‍ നേരിട്ട മോശം അനുഭവം പങ്കുവെച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെയ്പൂരില്‍വെച്ച് നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ ചേതന്‍ ഭഗതിന്റെ ഭാഗത്ത് നിന്നും വളരെ മോശമായ പെരുമാറ്റമുണ്ടായതായാണ് ഇറ ആരോപിക്കുന്നത്.

സാഹിത്യ സദസ്സ് നടക്കുമ്പോള്‍ ഇറക്ക് 22 വയസ്സായിരുന്നു. ചേതന്റ ചോദ്യത്തിന് മറുപടിയായി താന്‍ എഴുതിയ പുസ്തകങ്ങളുടെ നൂറ് കോപ്പി വാങ്ങുന്നയാള്‍ക്ക് ചുംബനം നല്‍കുമെന്ന് പറഞ്ഞിരുന്നു. അന്ന് തമാശയായി പറഞ്ഞ കാര്യത്തിന് ചേതന്റെ ഭാഗത്ത് നിന്നും ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത് ആഴ്ചകള്‍ കഴിഞ്ഞാണെന്നും ഇറ ആരോപിച്ചു.

ചായകുടിക്കാന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സെന്ററിലേക്ക് വരാന്‍ ചേതന്‍ ക്ഷണിച്ചു. അവിടെയെത്തിയ എന്നോട് അദ്ദേഹത്തിന്റെ റൂമിലേക്ക് വരാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ അത് നിരസിച്ചു. ടീ റൂമില്‍ വച്ച് ചായ കുടിച്ച ശേഷം അദ്ദേഹത്തിന്റെ ബുക്കിന്റെ ഒപ്പിട്ട കോപ്പി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് റൂമിലേക്ക് വീണ്ടും ക്ഷണിച്ചു. റൂമില്‍ പ്രവേശിച്ചയുടനെ അയാള്‍ ബലമായി ചുംബിക്കാനാണ് ശ്രമിച്ചത്. കുതറിമാറി എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചപ്പോള്‍ ‘’തെന്റ പുസ്തകത്തിന്റെ 100 കോപ്പികള്‍ വാങ്ങി പൂണെയിലുള്ള ഒരു ലൈബ്രറിക്ക് നല്‍കിയതായി യാതൊരു കൂസലുമില്ലാതെ അയാള്‍ പറഞ്ഞു.
ഇറ ത്രിപാഡി

TAGS :

Next Story