Quantcast

മോഡലാവാന്‍ ആഗ്രഹിച്ചെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസില്‍; സുഹൃത്തായ വിദ്യാര്‍ത്ഥി അറസ്റ്റില്‍

സയ്യിദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ടാക്സി ഡ്രൈവറാണ് വിവരം പൊലീസില്‍ അറിയിച്ചത്.

MediaOne Logo

Web Desk

  • Published:

    16 Oct 2018 5:25 AM GMT

മോഡലാവാന്‍ ആഗ്രഹിച്ചെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസില്‍; സുഹൃത്തായ വിദ്യാര്‍ത്ഥി അറസ്റ്റില്‍
X

മോഡലാവാന്‍ ആഗ്രഹിച്ച് രാജസ്ഥാനില്‍ നിന്ന് മുംബൈയിലെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസില്‍. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്തും വിദ്യാര്‍ത്ഥിയുമായ ഇരുപതുകാരന്‍ പൊലീസ് പിടിയിലായി.

മാന്‍സി ദീക്ഷിത് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മുസമ്മില്‍ സയ്യിദ് എന്ന സുഹൃത്താണ് പൊലീസ് പിടിയിലായിട്ടുള്ളത്. സയ്യിദ്, മാന്‍സിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം സ്യൂട്ട്കേസിലൊളിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് പൊലീസ് സയ്യിദിനെ അറസ്റ്റ് ചെയ്യുന്നത്.

20വയസ്സുള്ള മാന്‍സി ദീക്ഷിത് മോഡലാകുക എന്ന ലക്ഷ്യത്തില്‍ രാജസ്ഥാനില്‍ നിന്ന് മുംബൈയിലെത്തിയതായിരുന്നു. നേരത്തെ സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയത്തെ തുടര്‍ന്ന് മാന്‍സിയും സയ്യിദും നേരില്‍ കണ്ടു. അന്ധേരിയിലുള്ള സയ്യിദിന്റെ അപ്പാര്‍ട്ടുമെന്റില്‍ വെച്ച് ഇന്നലെ വൈകീട്ട് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ കയ്യില്‍ കിട്ടിയ മൂര്‍ച്ചയുള്ള എന്തോ ആയുധം കൊണ്ട് സയ്യിദ് മാന്‍സിയെ ആക്രമിക്കുകയും, ശേഷം ശ്വാസംമുട്ടിച്ച് മരണം ഉറപ്പാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി ടാക്സിയില്‍ അന്ധേരിയില്‍ നിന്ന് മലദിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു. മൂന്നുമണിക്കും നാലുമണിക്കും ഇടയിലായിരുന്നു സംഭവം.

സയ്യിദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ടാക്സി ഡ്രൈവറാണ് വിവരം പൊലീസില്‍ അറിയിച്ചത്. ടാക്സിയില്‍ നിന്നിറങ്ങിയ യാത്രക്കാരന്‍ തന്റെ കയ്യിലെ സ്യൂട്ട്കേസ് ഉപേക്ഷിക്കുന്നതും ഉടനെ ഒരു ഓട്ടോറിക്ഷ വിളിച്ച് തിരിച്ച് പോകുന്നതും ടാക്സി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ പൊലീസ്, സ്യൂട്ട്കേസ് പരിശോധിക്കുകയും മാന്‍സിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സി.സി.ടി.വി സഹായത്തോടെ സയ്യിദ് പോയ ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് പൊലീസ് അവനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS :

Next Story