Quantcast

മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ ബലാത്സംഗം: ബി.ജെ.പി മുന്‍ മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പ്, മന്ത്രി ഒളിവില്‍

പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും മഞ്ജുവിനെ അറസ്റ്റു ചെയ്യാത്തതില്‍ സുപ്രീംകോടതി ബീഹാര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

MediaOne Logo

Web Desk

  • Published:

    1 Nov 2018 1:00 PM GMT

മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ ബലാത്സംഗം: ബി.ജെ.പി മുന്‍ മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പ്, മന്ത്രി ഒളിവില്‍
X

മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ ബലാത്സംഗക്കേസില്‍ മുന്‍ ബിഹാര്‍ സാമൂഹ്യക്ഷേമ മന്ത്രി മഞ്ജു വര്‍മ്മക്കെതിരെ ജാമ്യമില്ലാ വാറന്റ്. ആയുധ നിയമപ്രകാരമാണ് മഞ്ജുവിനെതിരെ കേസെടുത്തിരിക്കുന്നത്. ആഗസ്റ്റില്‍ മഞ്ജുവിന്റെ വീട്ടില്‍ നടന്ന പൊലീസ് പരിശോധനയില്‍ 50 വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. മഞ്ജുവിന്റെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മക്ക് മുസാഫര്‍പൂര്‍ ബലാത്സംഗക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് മഞ്ജു മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചത്.

ചന്ദ്രശേഖര്‍ തിങ്കളാഴ്ച പൊലീസില്‍ കീഴടിങ്ങിയിരുന്നു. അതേസമയം മഞ്ജു ബുധനാഴ്ച മുതല്‍ ഒളിവിലാണ്. മഞ്ജുവിനെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് അറിയച്ചു.

പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും മഞ്ജുവിനെ അറസ്റ്റു ചെയ്യാത്തതില്‍ സുപ്രീംകോടതി ബീഹാര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ''ഇത് വളരെ വിചിത്രമാണ്. ഒരു മുന്‍ മന്ത്രി എവിടെയാണെന്ന് സര്‍ക്കാരിനറിയില്ല. അവര്‍ ഒളിവിലാണോ?'' സുപ്രീം കോടതി സര്‍ക്കാരിനോട് ചോദിച്ചു.

40 പെണ്‍കുട്ടികളെ മുസാഫര്‍പൂറിലെ അഭയകേന്ദ്രത്തില്‍ വെച്ച് ബലാത്സംഗം ചെയത സംഭവം ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് കഴിഞ്ഞ ഏപ്രിലില്‍ പുറത്തുവിട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെയാണ് പുറം ലോകം അറിഞ്ഞത്. ബ്രജേഷ് ഥാക്കുർ ഉൾപ്പെടെ 11 പേരെ പ്രതികളാക്കി മെയ് 31നായിരുന്നു ആദ്യ കേസ് ഫയൽ ചെയ്തത്.

TAGS :

Next Story