Quantcast

“ഞാന്‍ അപ്രത്യക്ഷമായതിന്‍റെ കാരണം തിരയുന്നവരോട്”.. വിശദീകരണവുമായി ശശി തരൂര്‍

നെഞ്ചിലെ അണുബാധയെ തുടര്‍ന്നാണ് പൊതുവേദികളില്‍ നിന്ന് മാറിനിന്നതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

MediaOne Logo

Web Desk

  • Published:

    7 Nov 2018 5:17 PM IST

“ഞാന്‍ അപ്രത്യക്ഷമായതിന്‍റെ കാരണം തിരയുന്നവരോട്”.. വിശദീകരണവുമായി ശശി തരൂര്‍
X

കഴിഞ്ഞ ദിവസങ്ങളില്‍ പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷമായതിനെ കുറിച്ച് വിശദീകരണവുമായി ശശി തരൂര്‍ എം.പി. നെഞ്ചിലെ അണുബാധയെ തുടര്‍ന്നാണ് പൊതുവേദികളില്‍ നിന്ന് മാറിനിന്നതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

"എന്‍റെ അപ്രത്യക്ഷമാകലിന്‍റെ രാഷ്ട്രീയ കാരണങ്ങള്‍ തിരയുന്ന ഭാവനാസമ്പന്നരായ സുഹൃത്തുക്കളോട്.. നെഞ്ചിലെ അണുബാധ കാരണം കിടപ്പിലാണ്. മരുന്ന് കഴിക്കുന്നുണ്ട്. കുറച്ചുദിവസം വിശ്രമിക്കണമെന്നാണ് ലഭിച്ച നിര്‍ദേശം. മൂന്ന് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കി. ഫോണ്‍കോളുകളും എടുക്കില്ല. ദയവുചെയ്ത് അപവാദങ്ങള്‍ ശ്രദ്ധിക്കരുത്", തരൂര്‍ വിശദമാക്കി.

TAGS :

Next Story