Quantcast

‘ആന’ക്ക് വാരിക്കുഴിയൊരുങ്ങുന്ന ചമ്പല്‍

ഞാന്‍ ബി.എസ്.പിയുടെ ആദര്‍ശത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. കഴിഞ്ഞ തവണ പരാജയപ്പെട്ടതിന് ശേഷവും ജനങ്ങള്‍ക്കു വേണ്ടി ഞാനിവിടെ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    16 Nov 2018 5:25 AM GMT

‘ആന’ക്ക് വാരിക്കുഴിയൊരുങ്ങുന്ന ചമ്പല്‍
X

മധ്യപ്രദേശില്‍ മായാവതിയുടെ സ്വാധീന ശക്തി നഷ്ടപ്പെട്ടുവെന്ന കോണ്‍ഗ്രസ് വിലയിരുത്തല്‍ ശരിവെക്കുന്ന ചിത്രമാണ് ബി.എസ്.പി ശക്തികേന്ദ്രങ്ങളിലൊന്നായ ചമ്പല്‍ മേഖലയില്‍ രൂപപ്പെടുന്നത്. 2013ല്‍ വിജയിച്ച രണ്ടു സീറ്റുകളിലും ബി.എസ്.പി ഇക്കുറി ചിത്രത്തിലില്ല. അവസാന നിമിഷത്തില്‍ ആരുമായെങ്കിലും രഹസ്യ ധാരണയില്‍ എത്തുന്നില്ലെങ്കില്‍ ഇക്കുറി ഒറ്റ സീറ്റുപോലും ബി.എസ്.പിക്ക് ജില്ലയില്‍ ലഭിക്കാനിടയില്ല.

‘ഞാന്‍ ബി.എസ്.പിയുടെ ആദര്‍ശത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. കഴിഞ്ഞ തവണ പരാജയപ്പെട്ടതിന് ശേഷവും ജനങ്ങള്‍ക്കു വേണ്ടി ഞാനിവിടെ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. എന്നോട് വലിയൊരു തുകയാണ് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടത്. അത് കൊടുക്കാത്തതു കൊണ്ടാണ് ടിക്കറ്റ് റദ്ദാക്കിയത്.’ - രജോരിയ പറയുന്നു.

മുറൈന ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിലും ബഹുജന്‍ മസമാജ് പാര്‍ട്ടിക്ക് ആഴത്തില്‍ വേരുകളുണ്ട്. 1992 മുതല്‍ ഇതുവരെ നടന്ന അസംബ്‌ളി തെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി പലപ്പോഴായി ജയിച്ചു കയറിയവയാണ് ഈ ആറു സീറ്റുകളും. ജൗറ പോലെ പാര്‍ട്ടി മൂന്നു തവണ പ്രതിനിധീകരിച്ച മണ്ഡലങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഈ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ്-ബി.ജെ.പി പോരാട്ടം ശക്തിപ്പെടുന്നതും ബി.എസ്.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നതുമാണ് ഇപ്പോഴത്തെ ചിത്രം. 2013ല്‍ മുറൈന മണ്ഡലത്തില്‍ ബി.ജെ.പിയോട് വെറും 1704 വോട്ടിന് തോറ്റ ബി.എസ്.പി സ്ഥാനാര്‍ഥി രാം പ്രകാശ് രജോരിയ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത് ജില്ലയില്‍ ബി.എസ്.പിയുടെ ഏക പ്രതീക്ഷയും തല്ലിക്കെടുത്തുകയാണ്.

ദിമനിയില്‍ കഴിഞ്ഞ തവണ വിജയിച്ച ബി.എസ്.പി നേതാവ് ബല്‍വീര്‍ സിങ് ദന്തോത്തിയക്ക് സുരക്ഷിത മണ്ഡലമൊരുക്കാനാണ് ജില്ലാ നേതാക്കള്‍ രജോരിയയെ തന്ത്രപൂര്‍വ്വം ഒഴിവാക്കിയത്. മണ്ഡലത്തില്‍ രൂപപ്പെട്ട ചതുഷ്‌കോണ മത്സരത്തിനിടയില്‍ കടുത്ത ജനരോഷം നേരിടുന്നുണ്ടെങ്കിലും സിറ്റിങ് എം.എല്‍.എയും സംസ്ഥാന ആരോഗ്യമന്ത്രിയുമായ രുസ്തം സിങ് ജയിച്ചു കയറുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ രജോരിയയുടെ പുതിയ പോരാട്ടം കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെയാണ് സജീവമാക്കുന്നത്.

TAGS :

Next Story