Quantcast

ഏക മുസ്‌ലിം എം.എല്‍.എയില്‍ ഇത്തവണയും പ്രതീക്ഷയര്‍പ്പിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ്

ഭോപാല്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും ആറ് തവണ ജയിച്ച ആരിഫ് അക്കീല്‍ ഇക്കുറിയും പോരാട്ടരംഗത്തുണ്ട്.

MediaOne Logo

Web Desk

  • Published:

    22 Nov 2018 1:40 PM GMT

ഏക മുസ്‌ലിം എം.എല്‍.എയില്‍ ഇത്തവണയും പ്രതീക്ഷയര്‍പ്പിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ്
X

കഴിഞ്ഞ മൂന്ന് നിയമസഭകളിലും മധ്യപ്രദേശിലെ ഏക മുസ്‌ലിം എം.എല്‍.എ ആയിരിക്കാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ ആണ് ആരിഫ് അക്കീല്‍ എന്ന കോണ്‍ഗ്രസ് എം.എല്‍.എയുടേത്. ഭോപാല്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും ആറ് തവണ ജയിച്ച ഈ മുതിര്‍ന്ന നേതാവ് ഇക്കുറിയും പോരാട്ടരംഗത്തുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നല്‍കിയ ഏക മുസ്‌ലിം സ്ഥാനാര്‍ഥിയുടെ ടിക്കറ്റ് ഇദ്ദേഹത്തിനെതിരെയാണ്.

മധ്യപ്രദേശ് അസംബ്ലിയിലേക്ക് ദേശീയ പാര്‍ട്ടികളുടെ ടിക്കറ്റില്‍ മല്‍സരിക്കുന്ന മുസ്‌ലിം സ്ഥാനാര്‍ഥികളുടെ എണ്ണം ഓരോ തെരഞ്ഞെടുപ്പിലും കുറഞ്ഞു വരുന്നതാണ് കാഴ്ച. 230 അംഗ സഭയിലേക്ക് കഴിഞ്ഞ തവണ അഞ്ചു മുസ്‌ലിംകളെ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിപ്പിച്ച കോണ്‍ഗ്രസ് ഇക്കുറി അത് മൂന്നായി വെട്ടിച്ചുരുക്കി. കഴിഞ്ഞ തവണ ആദ്യമായി ആരിഫ് അഖീലിനിനെതിരെ മുസ്‌ലിം സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ച ബി.ജെ.പി ഭോപാല്‍ നോര്‍ത്തില്‍ ഇക്കുറിയും പരീക്ഷണം ആവര്‍ത്തിക്കുകയാണ്.

കഴിഞ്ഞ തവണ മല്‍സരിച്ച ആരിഫ് ബേഗിനു പകരം സംസ്ഥാനത്തെ ആദ്യകാല കോണ്‍ഗ്രസ് നേതാക്കളിലൊരാളായ റസൂല്‍ അഹമ്മദ് സിദ്ദീഖിയുടെ മകളായ ഫാത്തിമ സിദ്ദീഖിയാണ് ഇത്തവണ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി. നഗരത്തിലെ കോണ്‍ഗ്രസിന്റെ എക്കാലത്തെയും ഉറച്ച കോട്ടകളിലൊന്നില്‍ ഫാത്തിമ കടുത്ത വെല്ലുവിളിയാണ് ഇക്കുറി ഉയര്‍ത്തുന്നത്.

ये भी पà¥�ें- ഫാത്തിമാ സിദ്ദീഖി: മധ്യപ്രദേശില്‍ ബി.ജെ.പിയുടെ മുസ്‍ലീം സ്ഥാനാര്‍ത്ഥി

2013ല്‍ നഗരത്തിലെ ആറു സീറ്റുകളും ബി.ജെ.പി തൂത്തുവാരിയപ്പോഴും കോണ്‍ഗ്രസിനെ ജീവിപ്പിച്ചു നിര്‍ത്തിയ ഏക എം.എല്‍.എയായിരുന്നു ആരിഫ് അഖീല്‍. ഇത്രയേറെ ജനപ്രിയനായ മറ്റൊരു സ്ഥാനാര്‍ഥിയും ഭോപാലില്‍ മല്‍സരരംഗത്തില്ല.

വെറുതെ കിട്ടിയ സ്ഥാനാര്‍ഥികളൊന്നും ഭോപാലില്‍ ചെലവാകില്ലെന്നും, ബി.ജെ.പിക്ക് കെട്ടിവെച്ച പണം പോലും തിരികെ ലഭിക്കില്ലെന്നും ആരിഫ് അഖീല്‍ പറയുന്നു.

ഭോപാല്‍ സെന്‍ട്രലില്‍ നിന്ന് ആരിഫ് മസൂദും സിറോന്‍ജില്‍ വനിതാ സ്ഥാനാര്‍ഥി മസര്‍റത്ത് ശഹീദും കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരരംഗത്തുണ്ട്. വിമതരുടെ കടുത്ത വെല്ലുവിളി നേരിടുന്ന ഭോപാല്‍ സെന്‍ട്രലില്‍ കഴിഞ്ഞ രണ്ടു തവണയും ആരിഫ് മസൂദിനെ നേരിയ വോട്ടുകള്‍ക്ക് തോല്‍പ്പിച്ച ബി.ജെ.പിക്ക് ഇക്കുറിയും മണ്ഡലത്തില്‍ പ്രതീക്ഷയുണ്ട്. സരോന്‍ജ് മണ്ഡലത്തിലും കോണ്‍ഗ്രസിന്റെ ഹിന്ദു വോട്ടുകള്‍ ചോരുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

TAGS :

Next Story