പത്ത് വര്‍ഷത്തിനുള്ളില്‍ കാശ്മീരില്‍ കൊല്ലപ്പെട്ടത് 3250 പേര്‍
ഒാരോ വര്‍ഷവും ശരാശരി 325 പേര്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കശ്മീരില്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 3250 ഒാളം പേര്‍. 2018 ലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. 2018 നവംബര്‍ വരെയുള്ള കണക്കിലാണ് 529 പേര്‍ കൊല്ലപ്പെട്ടതായി കാണിക്കുന്നത്. 2009 തൊട്ട് 2018 വരെയുള്ള കാലയളവിലാണ് 3250 ഒാളം പേര്‍ കൊല്ലപ്പെട്ടത്. കാശ്മീരില്‍ ഒാരോ വര്‍ഷവും ശരാശരി 325 പേര്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഒാരോ ദിവസവും ഒരാള്‍ വീതം താഴ്വരയില്‍ കൊല്ലപ്പെടുന്നു.
2009
2009 വര്‍ഷം മാത്രം 365 പേരാണ് താഴ്വരയില്‍ കൊല്ലപ്പെട്ടത്. 2009 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പും ഷോപ്പിയാന്‍ ഇരട്ട പീഡന-കൊലപാതകവും താഴ്വരയെ സംഘര്‍ഷ ഭൂമിയാക്കി. സര്‍ക്കാര്‍ സേനയേക്കാളും മിലിറ്റന്റുകള്‍ കൊല്ലപ്പെട്ട വര്‍ഷം കൂടിയായിരുന്നു 2009.
2010
കാശ്മീര്‍ ജനങ്ങളുടെ ഉയര്‍ത്തിയെഴുന്നേല്‍പ്പിനാണ് 2010 സാക്ഷിയായത്. വിദ്യാര്‍ത്ഥിയായ തുഫൈല്‍ മട്ടുവിന്റെ കൊലപാതകത്തോടെ കാശ്മീര്‍ മുമ്പെങ്ങുമില്ലാത്ത രൂപത്തില്‍ പ്രതിഷേധങ്ങള്‍ കൊണ്ട് ആളിക്കത്തി. ഏറ്റവും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കാണ് കാശ്മീര്‍ പിന്നീട് സാക്ഷ്യം വഹിച്ചത്. 2010ന് ശേഷം കാശ്മീരിലെ രാഷ്ട്രീയ സാഹചര്യം പഴയെ പോലെയായില്ല. പൊതു സുരക്ഷാ ആക്ടിലൂടെ നിരവധി യുവാക്കള്‍ അറസ്റ്റിലായി. യുവാക്കള്‍ പ്രതിഷേധങ്ങളുടെ മുന്നിലേക്കിറങ്ങിയ വര്‍ഷമായിരുന്നു ഇത്.

2011
2011ല്‍ അധികം വലിയ പ്രതിഷേധങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും 56 കാശ്മീരികളുടെ മരണത്തിലാണ് അവസാനിച്ചത്. 100 മിലിറ്റന്റുകളും 71 സര്‍ക്കാര്‍ സേനയില്‍പ്പെട്ടവരും ഈ വര്‍ഷം കൊല്ലപ്പെട്ടു.2011ല്‍ തന്നെയാണ് മനുഷ്യാവകാശ സംഘടനകള്‍ നിരവധി പേരറിയാത്ത ഖബറുകള്‍ താഴ്വരയില്‍ കണ്ടെത്തുന്നത്. ഏകദേശം 6217 ഖബറുകള്‍ ജമ്മു കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെട്ടു.
2012
സര്‍ക്കാര്‍ സേനയേക്കാള്‍ മിലിറ്റന്റുകള്‍ കാശ്മീരില്‍ കൊല്ലപ്പെട്ടു. സാധാരണ ജനങ്ങളുടെ മരണത്തില്‍ നേരിയ കുറവ് കാണപ്പെട്ടു.

2013
മിലിറ്റന്റുകളേക്കാള്‍ സര്‍ക്കാര്‍ സേനയില്‍പ്പെട്ടവര്‍ കൊല്ലപ്പെട്ട വര്‍ഷമായിരുന്നു ഇത്. 204 പേര്‍ ഈ വര്‍ഷം കൊല്ലപ്പെട്ടു.
2014
2014 ല്‍ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷമായിരുന്നു പക്ഷേ പ്രതിഷേധങ്ങളില്‍ ഒട്ടും തന്നെ ഇത് പ്രതിഫലിച്ചില്ല. 99 മിലിറ്റന്റുകള്‍ താഴ്വരയില്‍ കൊല്ലപ്പെട്ടു. 82 സര്‍ക്കാര്‍ സേനയില്‍പ്പെട്ടവര്‍ക്കും ജീവന്‍ നഷ്ടമായി.
2015

താഴ്വരയിലെ പോരാട്ടങ്ങള്‍ക്ക് ശക്തി കൂടിയ വര്‍ഷമായിരുന്നു 2015. നിരവധി യുവാക്കള്‍ തോക്കെടുക്കുകയും പോരാടുകയും ചെയ്ത വര്‍ഷത്തില്‍ 219 പേര്‍ കൊല്ലപ്പെട്ടു.
2016
ബുര്‍ഹാന്‍ വാനിയുടെ ഉയര്‍ച്ചയും പതനവും രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2016. ഈ വര്‍ഷം ജൂലൈ 8 നായിരുന്നു ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. താഴ്വര പ്രക്ഷുബ്ദമായ വര്‍ഷമായിരുന്നു 2016. നിരവധി കാശ്മീരി യുവാക്കള്‍ ബുര്‍ഹാന്‍ വാനിയെ പിന്തുടര്‍ന്ന് തോക്കെടുത്ത് സൈന്യത്തിനെതിരെ പോരാടി. 138 മിലിറ്റന്റുകളും 145 കാശ്മീരികളും സര്‍ക്കാര്‍ സേനകളിലെ 100 പേരും ഈ വര്‍ഷം കൊല്ലപ്പെട്ടു.
2017
ബുര്‍ഹാന്‍ വാനിയുടെ മരണത്തിന് ശേഷമുള്ള കാശ്മീര്‍ പ്രതിഷേധങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു. പ്രതിഷേധങ്ങളും മിലിറ്റന്‍സിയും വര്‍ധിച്ച വര്‍ഷമായിരുന്നു 2017. 441 പേര്‍ വിവിധ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടു.

2018
ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ കൂട്ടകുരുതിക്കാണ് കാശ്മീര്‍ 2018ല്‍ സാക്ഷിയായത്. 529 പേരാണ് നവംബര്‍ വരെ കാശ്മീരില്‍ കൊല്ലപ്പെട്ടത്.
Adjust Story Font
16

