Quantcast

ഡല്‍ഹിയില്‍ കര്‍ഷക റാലി; നാളെ പാര്‍ലമെന്റ് മാര്‍ച്ച്

രാജ്യത്തെമെമ്പാടുമുള്ള 207 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കര്‍ഷക റാലിക്ക് പിന്നില്‍

MediaOne Logo

Web Desk

  • Published:

    29 Nov 2018 5:31 PM IST

ഡല്‍ഹിയില്‍ കര്‍ഷക റാലി; നാളെ പാര്‍ലമെന്റ് മാര്‍ച്ച്
X

കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകരുടെ റാലി. ഡല്‍ഹിയിലെ അഞ്ച് ഭാഗങ്ങളില്‍ നിന്നായാണ് റാലികള്‍ ആരംഭിച്ചത്. ഇന്ന് വൈകിട്ട് രാംലീല മൈതാനിയില്‍ എത്തുന്ന കര്‍ഷകര്‍ നാളെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. കര്‍ഷകരുടെ പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാരിന് ഉത്തരം പറയാതെ നിവൃത്തിയില്ലെന്ന് സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ മീഡിയവണിനോട് പറഞ്ഞു.

രാജ്യത്തെമെമ്പാടുമുള്ള 207 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കര്‍ഷക റാലിക്ക് പിന്നില്‍. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍, നിസാമുദ്ദീന്‍, കിഷന്‍ഗഞ്ച് അടക്കമുള്ള അഞ്ച് സ്ഥലങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ റാലി ആരംഭിച്ചത്. വൈകിട്ട് രാംലീല മൈതാനിയില്‍ തങ്ങുന്ന കര്‍ഷകര്‍ നാളെ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. തങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്‍റ് ചേരണമെന്നതാണ് കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഒപ്പം കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്നും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നു. കര്‍ഷകരുടെ പ്രതിഷേധത്തിന് മുന്നില്‍ ഉത്തരം പറയാതെ സര്‍ക്കാരിന് നിവൃത്തിയില്ലെന്ന് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ മേധാ പട്കര്‍ പറഞ്ഞു.

പാര്‍ലമെന്റ് മാര്‍ച്ചിന് ശേഷം കര്‍ഷക സമ്മേളനവും നടക്കും. ഉച്ചകഴിഞ്ഞ് രാഷ്ട്രീയ സമ്മേളനവും ചേരുന്നുണ്ട്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരും റാലിയില്‍ അണിചേരുന്നുണ്ട്.

TAGS :

Next Story