മോദിയെ നേരില്‍ കാണണോ ? ബി.ജെ.പിക്ക് അഞ്ച് രൂപ സംഭാവന കൊടുത്താല്‍ മതി !
നരേന്ദ്ര മോദിയുടെ നമോ ആപ്പ് വഴിയാണ് ഈ റഫറല്‍ കോഡുകള്‍ ലഭിക്കുക. പക്ഷേ ഈ റഫറല്‍ കോഡ് ലഭിക്കണമെങ്കില്‍ ബി.ജെ.പിക്ക് അഞ്ച് രൂപ മുതല്‍ ആയിരം രൂപ വരെയുള്ള സംഭാവന നല്‍കണം.

ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‍സൈറ്റുകളും ചില ട്രാവല്‍ സൈറ്റുകളുമൊക്കെ ഡിസ്കൌണ്ട് നല്‍കുന്നതിനും കച്ചവടം കൂട്ടുന്നതിനുമൊക്കെ റഫറല്‍ കോഡുകള്‍ വഴി ഓഫറുകള്‍ നല്‍കാറുണ്ട്. ഇപ്പോഴിതാ, പ്രധാനമന്ത്രിയുടെ സ്വകാര്യ മൊബൈല്‍ ആപ്പും ഒരു റഫറല്‍ കോഡ് നല്‍കി തുടങ്ങിയിട്ടുണ്ട്. മോദിയെ മുഖാമുഖം കാണാമെന്നാണ് ഈ റഫറല്‍ കോഡിലെ പ്രധാന വാഗ്ദാനം.

നരേന്ദ്ര മോദിയുടെ നമോ ആപ്പ് വഴിയാണ് ഈ റഫറല്‍ കോഡുകള്‍ ലഭിക്കുക. പക്ഷേ ഈ റഫറല്‍ കോഡ് ലഭിക്കണമെങ്കില്‍ ബി.ജെ.പിക്ക് അഞ്ച് രൂപ മുതല്‍ ആയിരം രൂപ വരെയുള്ള സംഭാവന നല്‍കണം. നമോ ആപ്പ് വഴി ആര്‍ക്കും ഇങ്ങനെ സംഭാവന നല്‍കാം. സംഭാവന നല്‍കുന്നവര്‍ക്ക് ഒരു റഫറല്‍ കോഡ് ലഭിക്കും. ഈ റഫറല്‍ കോഡ് ലഭിക്കുന്നയാള്‍ ഇത് വാട്സ്ആപ്പ്, എസ്.എം.എസ്, ഇമെയില്‍ വഴി കോണ്‍ടാക്സിലുള്ളവര്‍ക്ക് അയക്കണം. നിങ്ങള്‍ അയക്കുന്ന ലിങ്കില്‍ നിന്നോ റഫറല്‍ കോഡ് ഉപയോഗിച്ചോ സന്ദേശം ലഭിക്കുന്നവര്‍ നമോ ആപ്പിലൂടെ ബി.ജെ.പിക്ക് സംഭാവന നല്‍കിയാല്‍, (കുറഞ്ഞത് നൂറു പേരെങ്കിലും) പ്രധാനമന്ത്രിയെ കാണാനുള്ള സാധ്യത തെളിയുകയായി. സാധാരണക്കാരായ ജനങ്ങളെയും പ്രധാനമന്ത്രിയെയും സംഭാവനകളിലൂടെ ബന്ധിപ്പിക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ഉദ്ദേശമെന്ന് ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.

നമോ ആപ്പില്‍ കഴിഞ്ഞദിവസമാണ് ബി.ജെ.പി സംഭാവന നല്‍കാനുള്ള സംവിധാനം അവതരിപ്പിച്ചത്. നിങ്ങളുടെ റഫറല്‍ കോഡ് ഉപയോഗിച്ച് പത്തു പേരെങ്കിലും സംഭാവന നല്‍കിയാല്‍ നമോ ആപ്പിലെ ലഭ്യമായ ടി ഷര്‍ട്ട്, കോഫീ മഗ് തുടങ്ങിയ സാധനങ്ങള്‍ സൌജന്യമായി ലഭിക്കുമെന്ന വാഗ്ദാനവുമുണ്ട്.
Adjust Story Font
16

