ജനങ്ങളെ വഞ്ചിതരാക്കുന്നതില്‍ മോദി-റാവു-ഉവെെസി ഒറ്റക്കെട്ട്: രാഹുല്‍ ഗാന്ധി
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എതിര്‍ പാര്‍ട്ടികള്‍കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എതിര്‍ പാര്‍ട്ടികള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയും, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവും, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ഒരു പോലെയാണെന്നും, ജനങ്ങളെ വിഡ്ഡിയാക്കുന്നതില്‍ ഇവര്‍ തമ്മില്‍ വത്യാസമൊന്നും ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാര്‍ട്ടികള്‍കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്. ഭരണപക്ഷമായ തെലങ്കാന രാഷ്ട്രസമിതി(ടി.ആര്‍.എസ്) ബി.ജെ.പിയുടെ ‘ബി’ ടീമായാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രിയായ കെ.സി.ആര്‍ നരേന്ദ്ര മോദിയുടെ നിയന്ത്രണത്തിലാണ് ഉള്ളതെന്നും ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രിയെ തെലങ്കാനയിലെ ‘റബര്‍ സ്റ്റാമ്പ്’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തില്‍ എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയും മോദിക്ക് തുല്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇവിടെ ബി.ജെ.പിയുടെ ‘സി’ ടീമായാണ് ഉവൈസിയുടെ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി/കെ.സി.ആര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഉവൈസി പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഈ മുന്ന് പേരും യഥാര്‍ത്തില്‍ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിന്നവരാണ്. തെലങ്കാനയിലെ ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നേരത്തെ, വലിയ ലക്ഷ്യത്തിനായി രൂപം കൊണ്ട സംസ്ഥാനമായിരുന്നു തെലങ്കാനയെന്നും, എന്നാല്‍ ടി.ആര്‍.എസ്/ബി.ജെ.പി പാര്‍ട്ടികളുടെ പിടിപ്പുകേടും അഴിമതിയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയുടെ രണ്ടാം നിയമാസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Adjust Story Font
16

