കേന്ദ്രത്തിലെ മോദി സര്‍ക്കാരും തെലങ്കാനയിലെ ചന്ദ്രശേഖര്‍ റാവു സര്‍ക്കാരും ഒരുപോലെയെന്ന് അസ്ഹറുദ്ദീന്‍
ടി.ആര്‍.എസ് സര്‍ക്കാര്‍ പാലിക്കാത്ത വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രജാകൂട്ടമി സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മീഡിയവണിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അസ്ഹറുദ്ദീന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറും കെ.സി.ആര്‍ സര്‍ക്കാറും ഒരുപോലെയാണെന്ന് തെലങ്കാന കോണ്‍ഗ്രസ് വര്‍കിംഗ് പ്രസിഡന്‍റ് മുഹമ്മദ് അസ്ഹറുദ്ധീന്‍. തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നും അസ്ഹറുദ്ദീന്‍ മീഡിയവണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. മുന്‍ ക്രിക്കറ്റ് താരം കൂടിയായ അസ്ഹറുദ്ദീനാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്‍റായി ഹൈക്കമാന്‍ഡ് നിയോഗിച്ചത്. പ്രചാരണ നേതൃത്വം ഏറ്റെടുത്ത അസ്ഹറുദ്ദീന്റെ റോഡ് ഷോകള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാറും തെലങ്കാനയിലെ ചന്ദ്രശേഖര്‍ റാവു സര്‍ക്കാറും പാഴ്‍വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അസ്ഹറുദ്ദീന്‍ മീഡിയവണിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലമറിയുമ്പോള്‍ കോണ്‍ഗ്രസ് മുന്നണി അധികാരത്തിലെത്തും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

