ബുലന്ദ്ശഹറില്‍ ഗോവധമെന്ന് ബജ്‍രംഗദളിന്‍റെ പരാതി: രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു
പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ട് മുസ്‍ലിം കുട്ടികളെ നാല് മണിക്കൂറോളമാണ് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചത്.കുട്ടികളെ എങ്ങനെയാണ് പ്രതിചേര്‍ത്തതെന്ന ചോദ്യത്തിന് പൊലീസ് വിശദീകരണം നല്‍കിയിട്ടില്ല.

ബുലന്ദ്ശഹറില്‍ ഗോവധം നടന്നുവെന്ന് ആരോപിച്ച് ബജ്‍രംഗദള്‍ നല്‍കിയ പരാതിയില്‍ ഉത്തര്‍പ്രദേശ് പൊലീസ് കുട്ടികള്‍ക്കെതിരെ കേസെടുത്തത് വിവാദത്തില്‍. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ട് മുസ്‍ലിം കുട്ടികളെ നാല് മണിക്കൂറോളമാണ് പ്രതികളെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചത്.
ബുലന്ദ്ശഹറിലെ സംഭവങ്ങളില്‍ രണ്ട് വ്യത്യസ്ത കേസുകളാണ് പൊലീസ് എടുത്തത്. ഒന്ന് ബജ്‍രംഗദളിന്‍റെ ഗോവധ ആരോപണത്തിലും മറ്റൊന്ന് തുടര്‍ന്നുണ്ടായ അക്രമങ്ങളിലുമാണ്. എന്നാല്‍ ഗോവധം നടന്നുവെന്ന പരാതിയില്‍ പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെയാണ് യു.പി പോലീസ് പ്രതി ചേര്‍ത്തത്. ഇവരെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തുകയും നാല് മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയക്കുകയുമായിരുന്നു.
അക്രമങ്ങളിലും പൊലീസുകാരന്‍റെ കൊലപാതകത്തിലും ഒന്നാം പ്രതിയായ ബജ്‍രംഗദള്‍ പ്രവര്‍ത്തകന്‍ യോഗേഷ് രാജാണ് ഗോവധം നടന്നുവെന്ന പരാതി നല്‍കിയത്. മുസ്‍ലിം കുട്ടികള്‍ക്ക് പുറമെ പ്രതിചേര്‍ത്ത ഏഴ് പേരില്‍ പലരും സംഭവുമായി ബന്ധമില്ലാത്തവരാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ബുലന്ദ്ശഹറില്‍ നിന്ന് 10 വര്‍ഷം മുന്‍പ് ഹരിയാനയിലേക്ക് കുടിയേറിയ ഒരാളും പ്രതിചേര്‍ക്കപ്പെട്ടവരില്‍ ഉണ്ടെന്നാണ് ആരോപണം. കുട്ടികളെ എങ്ങനെയാണ് പ്രതിചേര്‍ത്തതെന്ന ചോദ്യങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് പൊലീസ് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.

അതേസമയം വിമര്‍ശനങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിളിച്ച ചേര്‍ത്ത യോഗത്തില്‍ അക്രമങ്ങളെ കുറിച്ച് നടപടിയെടുക്കാന്‍ പറയാതെ ഗോവധം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് യോഗി ആദിത്യനാഥ് ആവശ്യപ്പട്ടത്. സംസ്ഥാനത്ത് അക്രമങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി ഗൊരഖ്പൂരില്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. ഇന്ന് തെലങ്കാനയിലെ പ്രചരണത്തില്‍ പങ്കെടുക്കാനായി അദ്ദേഹം ഉത്തര്‍പ്രദേശ് വിടുകയും ചെയ്തു. നാളെ മുഖ്യമന്ത്രി, കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തെ സന്ദര്‍ശിക്കും.
ये à¤à¥€ पà¥�ें- സംഘര്‍ഷമുണ്ടായത് മതമൈത്രിക്ക് പേരുകേട്ട സിയാനയില്‍; ലക്ഷ്യമിട്ടത് വന്‍ വര്‍ഗീയകലാപം
Adjust Story Font
16

