കല്‍ക്കരി അഴിമതി കേസ്: കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറിക്ക് മൂന്നു വര്‍ഷം തടവ്
അഞ്ച് പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. നേരത്തെ ജാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടങ്ങളുമായി ബന്ധപ്പെട്ട കേസിലും എച്ച്.സി ഗുപ്തയെ കോടതി ശിക്ഷിച്ചിരുന്നു.

കല്‍ക്കരി അഴിമതി കേസില്‍ കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി എച്ച്.സി ഗുപ്ത അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മൂന്നു വര്‍ഷം തടവ്. ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

പശ്ചിമ ബംഗാളിലെ കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. ലേലത്തില്‍ ക്രമക്കേട് നടത്തിയ വൈശാഖ് മെറ്റല്‍ ആന്റ് പവര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ അധികൃതരായ വികാസ് പാട്നി, ആനന്ദ് മാലിക് എന്നിവരെ നാലു വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. അഞ്ച് പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. നേരത്തെ ജാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടങ്ങളുമായി ബന്ധപ്പെട്ട കേസിലും എച്ച്.സി ഗുപ്തയെ കോടതി ശിക്ഷിച്ചിരുന്നു.

2008 ല്‍ വിരമിക്കുന്നതിന് മുമ്പ് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രണ്ടു വര്‍ഷം കല്‍ക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത. ഗുപ്തക്കൊപ്പം വികാസ് മെറ്റല്‍ ആന്റ് പവര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വികാസ് പാട്നി, കമ്പനിക്ക് വേണ്ടി ഒപ്പിടാന്‍ അധികാരമുള്ള ആനന്ദ് മാലിക് എന്നിവരും കല്‍ക്കരി വകുപ്പിലെ മുന്‍ ജോയിന്റ് സെക്രട്ടറി കെ.എസ് കൊഫ്രയും അന്നത്തെ വകുപ്പ് ഡയറക്ടര്‍ കെ.സി സമ്രിയയുമാണ് കേസില്‍ കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ ജഡ്ജി ഭരത് പരാശര്‍ കണ്ടെത്തിയത്. കല്‍ക്കരി ഖനി അനുവദിക്കുന്നതിന് സുതാര്യമായ ലേലം സ്വീകരിക്കാത്തതു മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഗുപ്തക്കെതിരായ കേസ്.
Adjust Story Font
16

