ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജിസാറ്റ് 11 ഭ്രമണപഥത്തില്‍
ഫ്രാന്‍സിന്റെ വിക്ഷേപണ വാഹനം ഏരിയന്‍ ഫൈവാണ് ജി-സാറ്റ് 11നെ ഭ്രമണപഥത്തിലെത്തിച്ചത്

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജിസാറ്റ് 11 ഭ്രമണപഥത്തില്‍. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരക്കായിരുന്നു വിക്ഷേപണം. ഫ്രാന്‍സിന്റെ വിക്ഷേപണ വാഹനം ഏരിയന്‍ ഫൈവാണ് ജി-സാറ്റ് 11നെ ഭ്രമണപഥത്തിലെത്തിച്ചത്. 5845 കിലോയാണ് ഭാരം.
ഗ്രാമീണ മേഖലയില്‍ ഇന്‍റര്‍നെറ്റ് വേഗം കൂട്ടുക, ഇന്ത്യന്‍ ദ്വീപുകളും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളും കൂടുതല്‍ വ്യക്തമായി നിരീക്ഷിക്കാനാവുക എന്നിവയാണ് ജിസാറ്റ് 11 നല്‍കുന്ന പ്രധാന സേവനങ്ങള്‍. ഉപഗ്രഹം പ്രവര്‍ത്തനസജ്ജമാകുന്നതോടെ സെക്കന്‍ഡില്‍ 14 ജി.ബി സ്പീഡില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

15 വര്‍ഷമാണ് ഉപഗ്രഹ കാലാവധി. 1200 കോടി രൂപ മുതല്‍മുടക്കിയാണ് ഉപഗ്രഹത്തിന്റെ നിര്‍മ്മാണം. ഇന്ത്യന്‍ ഉപഗ്രഹം ജിസാറ്റ് 11നെ കൂടാതെ ദക്ഷിണ കൊറിയയുടെ ജിയോകോംപ്സാറ്റ് 2എയും ഏരിയന്‍ വഹിച്ച് ഭ്രമണപഥത്തിലെത്തിച്ചു.
Adjust Story Font
16

