പണം മുഴുവന്‍ തിരിച്ചുതരാം, സ്വീകരിക്കണം; സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന് പറയുക: ബാങ്കുകളോട് വിജയ് മല്യ
ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന ട്വീറ്റുമായി വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ.

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന ട്വീറ്റുമായി വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ. മാത്രമല്ല, താന്‍ തരുന്ന പണം ദയവായി സ്വീകരിക്കണമെന്ന് ബാങ്കുകളോട് ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട് മല്യ. വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി അടുത്ത ദിവസം പണം തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നറിയിച്ച് മല്യ രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് ട്വീറ്റുകളിലൂടെയാണ് മല്യ താന്‍ കടം വീട്ടാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുള്ളത്. 9400 കോടി രൂപയുടെ വായ്പാത്തട്ടിപ്പുനടത്തിയാണ് മല്യ നാടുവിട്ടത്.
''രാഷ്ട്രീയക്കാരും മാധ്യമങ്ങളും താന്‍ പണം തട്ടിച്ച് കടന്നുകളഞ്ഞ തട്ടിപ്പുകാരനാണെന്നാണ് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് കള്ളമാണ്. എന്തുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതിയ്ക്ക് മുന്നിലുള്ള തന്‍റെ ഒത്തുതീര്‍പ്പ് വാഗ്ദാനം ആരും ശ്രദ്ധിക്കാത്തതെന്നും'' ചോദിച്ചാണ് മല്യയുടെ ആദ്യ ട്വീറ്റ്.
''വ്യോമയാന ഇന്ധനത്തിന്റെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് വ്യോമയാന കമ്പനികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ക്രൂഡ് ഓയിലിന് ബാരലിന് 140 ഡോളര്‍ വരെ വിലയെത്തിയപ്പോള്‍ കിങ്ഫിഷറിന് വലിയ ബാധ്യതയുണ്ടായി. നഷ്ടം പെരുകി, ബാങ്കുകള്‍ നല്‍കിയ വായ്പാ തുക മുഴുവന്‍ അങ്ങനെയാണ് പോയത്. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. അത് സ്വീകരിക്കണമെന്ന് രണ്ടാമത്തെ ട്വീറ്റിലൂടെ മല്യ പറഞ്ഞിരിക്കുന്നു.
ये à¤à¥€ पà¥�ें- മോദിക്ക് അയച്ച കത്ത് പുറത്തുവിട്ട് വിജയ് മല്യ
ये à¤à¥€ पà¥�ें- ക്രിമിനലായി ചിത്രീകരിക്കപ്പെട്ടു, ഇന്ത്യയിലേക്ക് മടങ്ങാന്‍ സമയമായില്ല: വിജയ് മല്യ
ये à¤à¥€ पà¥�ें- ഭീഷണിയുമായി വിജയ് മല്യ; തന്നെ അറസ്റ്റ് ചെയ്താല്‍ ബാങ്കുകള്‍ക്ക് ഒരു രൂപ പോലും കിട്ടില്ല
മൂന്നു ദശാബ്ദത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ ബിവറേജസ് ഗ്രൂപ്പ് നടത്തി പൊതുഖജനാവിലേക്ക് ആയിരക്കണക്കിന് കോടിയാണ് സംഭാവന നല്‍കിയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സും ഇപ്രകാരം ഖജനാവിലേക്ക് സംഭാവന നല്‍കി. നഷ്ടം പറ്റി. പക്ഷേ ബാങ്കുകള്‍ക്ക് പണം മുഴുവന്‍ തിരിച്ചുതരാന്‍ തയ്യാറാണ്. സ്വീകരിക്കുക. അടുത്ത ട്വീറ്റീലുടെ മല്യ വീണ്ടും പറയുന്നു.
''തന്നെ കൈമാറുന്നതും വായ്പ തിരിച്ചടയ്ക്കുന്നതും രണ്ടും രണ്ട് വിഷയമാണ്. അത് നിയമപരമായി നടക്കട്ടെ. പൊതു പണമാണ് പ്രധാനം. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ബാങ്കുകളോടും സര്‍ക്കാരിനോടും അത് സ്വീകരിക്കണമെന്ന് ദയവായി ഞാന്‍ അപേക്ഷിക്കുന്നു. സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കാരണമെന്തെന്നും'' അതിന് ശേഷം ഇട്ട ട്വീറ്റിലൂടെ വിജയ് മല്യ പറഞ്ഞിരിക്കുന്നു.
വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചപ്പോഴാണ് 2016 മാര്‍ച്ചില്‍ മല്യ ഇന്ത്യവിട്ട് ബ്രിട്ടണിലേക്ക് പറക്കുന്നത്. മല്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2017 മാര്‍ച്ചില്‍ ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. ഈ വര്‍ഷമാദ്യം, പണം തിരിച്ചടയ്ക്കാന്‍ താന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കാണിച്ച് മല്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ബ്രിട്ടീഷുകാരൻ ക്രിസ്റ്റ്യൻ മിഷേലിനെ യു.എ.ഇ ഇന്ത്യയ്ക്കു കൈമാറിയതിനു മണിക്കൂറുകൾക്കുള്ളിലാണ് വിജയ് മല്യയുടെ ട്വീറ്റ്.
Adjust Story Font
16

