അഞ്ച് സംസ്ഥാനങ്ങളിലെ ജനവികാരത്തെ ശരിവയ്ക്കുന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍
ചൊവ്വാഴ്ച പുറത്തുവരുന്ന യഥാര്‍ഥ ഫലങ്ങളില്‍ മൂന്നെണ്ണമെങ്കിലും കോണ്‍ഗ്രസിന് അനുകൂലമായാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചിത്രവും മാറും.

അഞ്ച് സംസ്ഥാനങ്ങളിലെ ജനവികാരത്തെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ശരിവയ്ക്കുന്നതാണ് ഇന്നലെ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ചൊവ്വാഴ്ച പുറത്തുവരുന്ന യഥാര്‍ഥ ഫലങ്ങളില്‍ മൂന്നെണ്ണമെങ്കിലും കോണ്‍ഗ്രസിന് അനുകൂലമായാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചിത്രവും മാറും. ഇക്കൂട്ടത്തില്‍ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു ഫലമായിരിക്കും ഏറെ നിര്‍ണായകമായി മാറുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനലില്‍ അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് ഫലങ്ങള്‍ പുറത്തുവന്നത് ബി.ജെ.പിയുടെ നെഞ്ചിടിപ്പ് ഏറ്റുന്നതായി. 15 വര്‍ഷം പാര്‍ട്ടി തുടര്‍ച്ചയായി ഭരിച്ച മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ജയിച്ച രാജസ്ഥാനിലുമാണ് ബി.ജെ.പി അതിശക്തമായ ഭരണവിരുദ്ധ വികാരത്തിനെതിരെ ജനവിധി തേടിയത്. നോട്ടുനിരോധം, ജി.എസ്.ടി, പെട്രോള്‍ വിലവര്‍ധനവ്, കാര്‍ഷിക മേഖലയിലെ വിലതകര്‍ച്ച, തൊഴിലില്ലായ്മ മുതലായ വിഷയങ്ങളില്‍ വോട്ടര്‍മാരുടെ അസംതൃപ്തി നേരിടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. പകരം കോണ്‍ഗ്രസ് വിരുദ്ധ വികാരം സൃഷ്ടിച്ചെടുത്ത് തെരഞ്ഞെടുപ്പ് ജയിക്കാനാണ് ശ്രമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലും ഛത്തീസ് ഗഡിലും പ്രചാരണ രംഗത്ത് സജീവമായിരുന്നില്ല. രാജസ്ഥാനില്‍ മാത്രമാണ് അതിശക്തമായ പ്രചാരണത്തിലൂടെ ഭരണം നിലനിര്‍ത്താനായി ബി.ജെ.പി അവസാനഘട്ടത്തില്‍ രംഗത്തിറങ്ങിയത്.

കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നതെങ്കില്‍ ഇനിയുള്ള ഏതാനും മാസങ്ങള്‍ക്കിടയില്‍ ജനപിന്തുണ ആര്‍ജ്ജിക്കാനായി ബി.ജെ.പിയുടെ മുമ്പില്‍ ഏറെയൊന്നും മാര്‍ഗങ്ങളില്ല.
Adjust Story Font
16

