‘എല്ലാ ഇന്ത്യക്കാരും കരുതിയിരിക്കണം’; ഉര്‍ജിത് പട്ടേലിന്റെ രാജിയെ ക്കുറിച്ച് രഘുറാം രാജന്‍

ഉര്‍ജിത് പട്ടേലിന്റെ രാജിക്ക് പിന്നാലെ എല്ലാ ഇന്ത്യക്കാരും കരുതിയിരിക്കണമെന്നും രാജിവെച്ചത് അതീവ ഗൗരവത്തോടെ കാണണമെന്നും മുന്‍ ആര്‍.ബി.എെ ഗവര്‍ണറും ലോകപ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനുമായ രഘുറാം രാജന്‍.
‘അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കണമെന്ന് തന്നെ കരുതുന്നു. ഇത് പോലൊരു കടുത്ത തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തെന്ന് കൃതൃമായി മനസ്സിലാക്കണം’; രഘുറാം രാജന്‍ പറഞ്ഞു.
‘എല്ലാ ഇന്ത്യക്കാരും കരുതിയിരിക്കണം എന്നാണ് ഞാന്‍ പറയുന്നത്. എന്തെന്നാല്‍ നമ്മുടെ സ്ഥാപനങ്ങളുടെ ശക്തി പ്രധാനമാണ്, സാമ്പത്തിക രംഗത്തിന്റെ സ്ഥിരതയാര്‍ന്ന തുല്യത പ്രധാനമാണ്’; രഘുറാം രാജന്‍ കൂട്ടിചേര്‍ത്തു.
രഘുറാം രാജന് ശേഷം ആര്‍.ബി.എെ ഗവര്‍ണറായി ചുമതല ഏറ്റെടുത്ത വ്യക്തിത്വമാണ് ഉര്‍ജിത് പട്ടേല്‍. സാമ്പത്തിക അടിയന്തരാവസ്ഥക്ക് രണ്ട് മാസം മുമ്പാണ് രഘുറാം രാജന്‍ രാജി വെക്കുന്നത്. രഘുറാം രാജന്റെ രാജികത്തില്‍ ‘പ്രതിഷേധ കുറിപ്പ്’ എന്ന് സംബോധനം ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് ഉര്‍ജിത് പട്ടേല്‍ രാജികത്തില്‍ പറയുന്നത്. സര്‍ക്കാരും ആര്‍.ബി.എെയും ആഴ്ച്ചകളായി ആര്‍.ബി.എെയുടെ സ്വയംഭരണത്തെ ക്കുറിച്ചുള്ള തര്‍ക്കത്തിലായിരുന്നു.
Adjust Story Font
16

