അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം നാളെ
രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണ്ണായകമാണ് ഫലം.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണ്ണായകമാണ് ഫലം.

അഞ്ച് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഭരണവും സ്വാധീനവുള്ള മൂന്നിടത്തും പാര്‍ട്ടിക്ക് കാലിടറിയേക്കാം എന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. രാജസ്ഥാന്‍ കോണ്‍ഗ്രസ് അനയാസം ജയിക്കുമെന്ന് എല്ലാ സര്‍വെകളും പറയുന്നു. മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഇഞ്ചോടിച്ച് പോരാട്ടത്തിന്റെയും തൂക്കുസഭയുടെയും സൂചന നല്‍കി. തെലങ്കാന ടി.ആര്‍.എസിനൊപ്പം നില്‍ക്കുമെന്നും മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണതുടര്‍ച്ചയുണ്ടാകില്ല എന്നുമാണ് സര്‍വെകള്‍ അവകാശപ്പെടുന്നത്.
ഈ പ്രവചനങ്ങള്‍ എത്ര കണ്ട് യാഥാര്‍ത്ഥ്യമാകുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 230 സീറ്റുള്ള മധ്യപ്രദേശാണ് നിര്‍ണ്ണായകവും ശ്രദ്ധാകേന്ദ്രവും. 15 വര്‍ഷത്തെ തുടര്‍ ഭരണം നിലനിര്‍ത്തും എന്നാണ് അവസാന നിമിഷവും മുഖ്യമന്ത്രി ശിവരാജ് ചൌഹാന്റെ പ്രതീക്ഷ. ഇന്നലെയും മാധ്യമ പ്രവര്‍ത്തകരോട് ചൌഹാന്‍ പ്രതീക്ഷ ആവര്‍ത്തിച്ചു.

രാജസ്ഥാനിലും പ്രവചനങ്ങള്‍ തെറ്റുമെന്നും ബി.ജെ.പി അവകാശപ്പെടുന്നു. ഫലം വരും തെലങ്കാനയില്‍ പിന്തുണ സംബന്ധിച്ച് ബി.ജെ.പി നിലപാടും വ്യക്തമാക്കി. അസദുദ്ദീന്‍ ഒവൈസിയുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ ടി.ആര്‍.എസിന് പിന്തുണ നല്‍കുമെന്നാണ് ബി.ജെ.പി അറിയിച്ചത്. ഛത്തീസ്ഗഡില്‍ തൂക്കുസഭയായിരിക്കുമെന്ന പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ അജിത് ജോഗി മായാവതി സഖ്യം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമന്ന സുചനയുമുണ്ട്. വോട്ടീംഗ് മെഷീന്‍ അട്ടിമറികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൂടിയാണ് നാളത്തെ വോട്ടണ്ണല്‍. 5 സംസ്ഥാനങ്ങളിലും വോട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
Adjust Story Font
16

