രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ ജയിച്ച് സി.പി.എം
ഭദ്ര മണ്ഡലത്തില്‍ ബല്‍വാന്‍ പൂനിയ 20,741 വോട്ടുകള്‍ക്കും, ദുംഗര്‍ഗഡ് മണ്ഡലത്തില്‍ ഗിര്‍ധാരി ലാല്‍ 20,501 വോട്ടുകള്‍ക്കുമാണ് അട്ടിമറിവിജയം നേടിയത്.

രാജസ്ഥാനിലെ രണ്ട് സി.പി.എം സ്ഥാനാര്‍ഥിളെ ജയിപ്പിച്ച് സി.പി.എം. ഗിര്‍ധാരി ലാല്‍ മാഹിയയും ബല്‍വാന്‍ പൂനിയയുമാണ് ജയിച്ച സി.പി.എം സ്ഥാനാര്‍ഥികള്‍. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളിലാണ് സി.പി.ഐ എം സ്ഥാനാര്‍ത്ഥികളായ ഇരുവരും വിജയിച്ചത്. ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍. ഭദ്ര മണ്ഡലത്തില്‍ ബല്‍വാന്‍ പൂനിയ 20,741 വോട്ടുകള്‍ക്കും, ദുംഗര്‍ഗഡ് മണ്ഡലത്തില്‍ ഗിര്‍ധാരി ലാല്‍ 20,501 വോട്ടുകള്‍ക്കുമാണ് അട്ടിമറിവിജയം നേടിയത്.
2013 ല്‍ വെറും 2527 വോട്ട് മാത്രം നേടി നോട്ടയ്ക്കും പിറകില്‍ അവസാനസ്ഥാനത്തായിരുന്ന സി.പി.ഐ.എം സ്ഥാനാര്‍ഥി. 2013 ല്‍ ബി.ജെ.പിയുടെ കൃഷ്ണ റാം 78278 വോട്ട് നേടിയാണ് ജയിച്ചത്. ആകെ പോള്‍ ചെയ്തതിന്റെ 50.34 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് അന്ന് ലഭിച്ചിരുന്നത്. കോണ്‍ഗ്രസ് 62076 വോട്ട് നേടിയിരുന്നു. 2597 വോട്ടായിരുന്നു നോട്ടയ്ക്ക് ലഭിച്ചിരുന്നത്. സി.പി.ഐ.എമ്മിന്റെ അശോക് കുമാറിന് ലഭിച്ചത് 2527 വോട്ട്. എന്നാല്‍ ഇത്തവണ സി.പി.ഐ.എമ്മിന്റെ ഗിര്‍ധാരി ലാല്‍ 23000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയമുറപ്പിച്ചത്.
കര്‍ഷകസംഘത്തിന്റെ നേതാവാണ് ഗിര്‍ധാരിലാല്‍. ബിക്‌നാര്‍ ജില്ലയിലെ കിസാന്‍സഭയുടെയും സര്‍പഞ്ച് അസോസിയേഷന്റെയും പ്രസിഡന്റ് കൂടിയുമാണ്. ദുംഗര്‍ഗഡ് മണ്ഡലത്തില്‍ 1957 മുതല്‍ 2008 വരെ ഒരുതവണയൊഴികെ കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. 2013ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കിസാന റാം വിജയിച്ചു. 16202 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബി.ജെ.പിയുടെ വിജയം.
Adjust Story Font
16

