ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി ?; ഇത് മോദി തരംഗത്തിന്‍റെ അന്ത്യമോ ? കാരണങ്ങള്‍...
ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരമുറപ്പിക്കുമ്പോള്‍ മധ്യപ്രദേശില്‍ ഫലം ഫോട്ടോ ഫിനിഷിലേക്കാണ് നീങ്ങുന്നത്.

രാജ്യം ഭരിക്കുന്ന പാര്‍ട്ടി, 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി.ജെ.പി സമാനതകളില്ലാത്ത തോല്‍വിയിലേക്കാണ് നീങ്ങുന്നത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതിന് ശേഷം ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ബി.ജെ.പി തോല്‍വിയുടെ പൊള്ളല്‍ അറിയുന്നത്.
ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരമുറപ്പിക്കുമ്പോള്‍ മധ്യപ്രദേശില്‍ ഫലം ഫോട്ടോ ഫിനിഷിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ മോദിയുടെ ചുമലിലേറി ബി.ജെ.പി നിര്‍ണായക വിജയങ്ങള്‍ എഴുതിച്ചേര്‍ത്ത ഇടങ്ങളാണ് ഈ സംസ്ഥാനങ്ങളൊക്കെയും. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയും ഗ്രാമങ്ങളില്‍ ബി.ജെ.പിയുടെ വേര് ഇളകിയതും മോഹന വാഗ്ദാനങ്ങളുടെ പച്ചയായ ലംഘനവും കര്‍ഷകരുടെ ദുരിതവുമൊക്കെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തത്. ''ഞങ്ങള്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തത്. ഞങ്ങളുടെ സ്ഥാനാര്‍ഥി ജയിക്കും. മധ്യപ്രദേശിലെ ഗോതമ്പ് കര്‍ഷകനായ ബിഷ്ണു പ്രസാദ് ജലോദിയ പറഞ്ഞു. ഞങ്ങള്‍ കര്‍ഷകരെ ബി.ജെ.പി തീര്‍ത്തും അവഗണിച്ചു. കാല്‍ച്ചുവട്ടിലിട്ട് ചവട്ടിയരക്കുകയാണ് ചെയ്തത്. - ജലോദിയ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായി കണക്കാക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി രാഹുല്‍ ഗാന്ധിക്ക് പരീക്ഷണ കാലഘട്ടമാണെങ്കില്‍ മോദിക്കും കൂട്ടര്‍ക്കും ഇത് തെറ്റുകള്‍ തിരുത്താനുള്ള അവസരമാണ്. ഇതൊക്കെയാണെങ്കിലും അന്തിമഫലം വരുന്നത് വരെ ജനവിധി പ്രവചനാതീതം തന്നെ.
Adjust Story Font
16

