Quantcast

മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ക്ഷണം; പിന്തുണ അറിയിച്ച് മായാവതി 

കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലക്കാണ് ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചത്.

MediaOne Logo

Web Desk

  • Published:

    12 Dec 2018 11:43 AM IST

മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ക്ഷണം; പിന്തുണ അറിയിച്ച് മായാവതി 
X

മധ്യപ്രദേശില്‍ സര്‍ക്കാറുണ്ടാന്‍ ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലക്കാണ് ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചത്. 230 അംഗ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 114ഉം ബി.ജെ.പിക്ക് 109 സീറ്റുകളുമാണ് ലഭിച്ചത്. 116 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി വ്യക്തമാക്കി. ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മായാവതി നിലപാട് വ്യക്തമാക്കിയത്.

ആവശ്യമെങ്കില്‍ രാജസ്ഥാനിലും കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും അവര്‍ പറഞ്ഞു. മധ്യപ്രദേശില്‍ ബി.എസ്.പിക്ക് രണ്ട് സീറ്റുകളുണ്ട്. ഗവര്‍ണറുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച ഉച്ചക്ക് 12മണിയോടെയാണ്. അതേസമയം സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന് ശോഭ ഓജ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story