100 രൂപക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാള്‍ നിരോധിച്ചു
ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികളെയാണ് സര്‍ക്കാരിന്‍റെ തീരുമാനം ഏറ്റവും കൂടുതല്‍ വലയ്ക്കുക.

നൂറു രൂപക്ക് മുകളില്‍ മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചു. 2000, 500, 200 രൂപ നോട്ടുകളാണ് നിരോധിച്ചത്. നൂറു രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വക്കരുതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികളെയാണ് സര്‍ക്കാരിന്‍റെ തീരുമാനം ഏറ്റവും കൂടുതല്‍ വലയ്ക്കുക. നേപ്പാള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളെയും തീരുമാനം പ്രതികൂലമായി ബാധിക്കും. 200, 500, 2000 രൂപ നോട്ടുകള്‍ കൈവശം സൂക്ഷിക്കരുതെന്നും ഉപയോഗിക്കരുതെന്നും നിര്‍ദേശം നല്‍കിയതായി നേപ്പാള്‍ മന്ത്രി ഗോകുല്‍ പ്രസാദ് ബസ്കോട്ട അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ ഔദ്യോഗിക നോട്ടീസ് പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേപ്പാളിന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയുമായി കച്ചവടബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നേപ്പാള്‍ വ്യാപാരികളെയും സര്‍ക്കാരിന്‍റെ നോട്ട് നിരോധനം പ്രതികൂലമായി ബാധിക്കും. 2016 ല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം രാജ്യത്തിന്‍റെ സാമ്പത്തിക താല്‍പ്പര്യങ്ങളെ മുറിവേല്‍പ്പിച്ചുവെന്നും ഇക്കാര്യം ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും നേരത്തെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി പറഞ്ഞിരുന്നു. 2016 ലെ നോട്ടുനിരോധനത്തിന് ശേഷമാണ് ഇന്ത്യയില്‍ പുതിയ 2000, 500, 200 രൂപാ നോട്ടുകള്‍ പുറത്തിറക്കിയത്.
Adjust Story Font
16

