തെരഞ്ഞെടുപ്പില്‍ തോറ്റു; വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബി.ജെ.പി മുന്‍മന്ത്രി, ഭീഷണി ഇങ്ങനെ...
ബര്‍ഹാന്‍പൂരില്‍ നിന്നാണ് അര്‍ച്ചന തോല്‍വി ഏറ്റുവാങ്ങിയത്. സ്വതന്ത്ര സ്ഥാനാര്‍ഥി താക്കൂര്‍ സുരേന്ദ്ര സിങാണ് 5120 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അര്‍ച്ചനയെ തോല്‍പ്പിച്ചത്.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ക്ഷീണം മാറുംമുമ്പ് ബി.ജെ.പി മുന്‍മന്ത്രി അര്‍ച്ചന ചിത്നിസ് വിവാദത്തില്‍. വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നതാണ് വിവാദത്തിന് അടിസ്ഥാനം. തനിക്ക് വോട്ട് ചെയ്യത്തവര്‍ ദുഖിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണിയുടെ ചുരുക്കം. ശിവരാജ് സിങ് ചൌഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു അര്‍ച്ചന.

ബര്‍ഹാന്‍പൂരില്‍ നിന്നാണ് അര്‍ച്ചന തോല്‍വി ഏറ്റുവാങ്ങിയത്. സ്വതന്ത്ര സ്ഥാനാര്‍ഥി താക്കൂര്‍ സുരേന്ദ്ര സിങാണ് 5120 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അര്‍ച്ചനയെ തോല്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയവും പരാജയവുമൊക്കെ സാധാരണമാണെന്ന തത്വമൊന്നും അര്‍ച്ചനയുടെ നിരാശയെ തൃപ്തിപ്പെടുത്തുന്നതല്ല എന്നതാണ് വോട്ടര്‍മാരോടുള്ള അവരുടെ വെല്ലുവിളി വ്യക്തമാക്കുന്നത്. തനിക്ക് വോട്ട് ചെയ്യാത്തവരൊക്കെ കരയുമെന്നാണ് അര്‍ച്ചനയുടെ ഭീഷണി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം സ്വന്തം മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അര്‍ച്ചന വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തിയത്. '' എനിക്ക് വോട്ട് ചെയ്തവരുടെ തല താഴ്‍ത്താനുള്ള അവസരം ഞാനുണ്ടാക്കില്ല. അതുപോലെ, അബദ്ധത്തിലോ മറ്റുള്ളവരുടെ പ്രേരണയാലോ അതല്ലെങ്കില്‍ സ്വന്തം തീരുമാനപ്രകാരമോ എനിക്ക് വോട്ട് ചെയ്യാത്തവരെ ഞാന്‍ കരയിപ്പിച്ചിരിക്കും. അല്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്നിസ് എന്നല്ല. അവര്‍ ദുഖിക്കും'' - അര്‍ച്ചന പറഞ്ഞു. അര്‍ച്ചനയുടെ ഭീഷണി വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.
Adjust Story Font
16

