ബി.ജെ.പിയുടെ രഥയാത്രക്ക് മമതയുടെ വിലക്ക്; കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി
വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുന്നു എന്ന് ചുണ്ടിക്കാട്ടി സര്‍ക്കാര്‍ റാലിക്കുള്ള അനുമതി റദ്ദാക്കുകയായിരുന്നു

ബംഗാളില്‍ ബി.ജി.പി നടത്തികൊണ്ടിരിക്കുന്ന രഥയാത്രക്ക് മമതയുടെ വിലക്ക്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തികൊണ്ടിരിക്കുന്ന രഥയാത്രയാണ്, ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞത്. എന്നാല്‍ സര്‍ക്കാറിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി അറിയിച്ചു.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് ഡിസംബര്‍ ഏഴിന് രഥയാത്ര ഉദ്ഘാടനം നിര്‍വഹിച്ചത്. ‘ജനാധിപത്യ സംരക്ഷണ റാലി’ എന്ന പേരിലുള്ള പ്രചരണ ജാഥ സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലായിരുന്നു ബി.ജെ.പി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുന്നു എന്ന് ചുണ്ടിക്കാട്ടി സര്‍ക്കാര്‍ റാലിക്കുള്ള അനുമതി റദ്ദാക്കുകയായിരുന്നു.
എന്നാല്‍ സര്‍ക്കാറിനെ അനുസരിക്കില്ലെന്നും, യാത്ര റദ്ദാക്കിയ ഉത്തരവിനെതിരെ കോടതിയില്‍ പോകുമെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
Adjust Story Font
16

