ഹിന്ദുരാഷ്ട്ര വിവാദം; വിശദീകരണവുമായി മേഘാലയ ജസ്റ്റിസ്
കോടതിയില്‍ നിന്നും പടിയിറങ്ങിയാല്‍ രാഷ്ട്രീയിത്തിലിറങ്ങാന്‍ തനിക്ക് പദ്ധതിയില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കി.

കോടതി വിധിക്കിടെയുണ്ടായ ‘ഹിന്ദുരാഷ്ട്ര’ പ്രസ്താവനയില്‍ വിശദീകരണവുമായി മേഘാലയ ഹൈകോടതി ജസ്റ്റിസ് സുദീപ് രജ്ഞന്‍ സെന്‍. താന്‍ ഇന്ത്യന്‍ മതേതരത്വത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും, ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നുമാണ് സെന്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യയുടെ അടിസ്ഥാന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് മതേതരത്വം. അത് ജാതിയുടെയോ, മതത്തിന്റെയോ, ഭാഷാ-വംശത്തിന്റെയോ പേരില്‍ ഭിന്നിക്കേണ്ടതല്ല. ഇന്നേവരെ തന്റെ ഏതെങ്കിലും വിധി പ്രസ്താവത്തിനിടയില്‍ മതേതരത്വത്തിന് കോട്ടം തട്ടുന്ന ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് പറഞ്ഞു. കോടതിയില്‍ നിന്നും പടിയിറങ്ങിയാല്‍ രാഷ്ട്രീയിത്തിലിറങ്ങാന്‍ തനിക്ക് പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് സെന്‍ കോടതി വിധിയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. വിഭജനാന്തരം ഇന്ത്യ ഹിന്ദു രാഷ്ട്രം ആവേണ്ടിയിരുന്നു എന്നാണ് സെന്‍ പറഞ്ഞത്.
Adjust Story Font
16

