രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‍ലോട്ട് സത്യപ്രതിജ്ഞ ചെയ്തു
199 സീറ്റുകളില്‍ 99 എണ്ണവും വിജയിച്ചാണ് രാജസ്ഥാനില്‍ ബി.ജെ.പിയെ താഴെയിറക്കി കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‍ലോട്ടും ഉപ മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും ആല്‍ബര്‍ട്ട് ഹാളില്‍ സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ കോണ്‍ഗ്രസ് ആധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങി നിരധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു.
കൂടാതെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരായിരുന്നു അതില്‍ പ്രമുഖര്‍. എന്നിലുന്നാലും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പിയുടെ മായാവതി തുടങ്ങിയവര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.
199 സീറ്റുകളില്‍ 99 എണ്ണവും വിജയിച്ചാണ് രാജസ്ഥാനില്‍ ബി.ജെ.പിയെ താഴെയിറക്കി കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.
Next Story
Adjust Story Font
16

