ഗുജറാത്തില്‍ 3.80 കോടിയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍
വാഹന പരിശോധനക്കിടെയാണ് കാറില്‍ നിന്നും നോട്ടുകള്‍ പിടികൂടിയത്.

3.80 കോടിയുടെ നിരോധിത നോട്ടുകളുമായി ഗുജറാത്തിലെ സൂറത്തില്‍ ഒരാള്‍ അറസ്റ്റില്‍. വാഹന പരിശോധനക്കിടെയാണ് കാറില്‍ നിന്നും നോട്ടുകള്‍ പിടികൂടിയത്. വിശാല്‍ ഭാരത് എന്നയാളാണ് അറസ്റ്റിലായത്.
നിരോധിച്ച 500ന്റെയും 1000ത്തിന്റെയും നോട്ടുകളാണ് കാറില്‍ നിന്നും പിടിച്ചെടുത്തതെന്ന് ഇന്‍സ്‌പെക്ടര്‍ ആര്‍.എം. സരോദെ പറഞ്ഞു. വഡോദരയില്‍ നിന്നുള്ള ഒരാളില്‍ നിന്നാണ് നോട്ടുകള്‍ ശേഖരിച്ചതെന്ന് പിടിയിലായ വിശാല്‍ ഭാരത് പൊലീസിനോട് പറഞ്ഞു.
അതേസമയം നിരോധിച്ച നോട്ടുകള്‍ ഇയാള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഇയാള്‍ നല്‍കിയിട്ടില്ല.
Next Story
Adjust Story Font
16

