രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് സ്റ്റാലിന്‍
മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായിരുന്ന എം.കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലായിരുന്നു സ്റ്റാലിന്റെ പ്രസ്താവന.

രാഹുല്‍ ഗാന്ധി അടുത്ത പ്രധാന മന്ത്രിയാകുമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായിരുന്ന എം.കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലായിരുന്നു സ്റ്റാലിന്റെ പ്രസ്താവന. മതനിരപേക്ഷ കക്ഷികളുടെ സംഗമവേദി കൂടിയായിരുന്നു ചടങ്ങ്.

നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്കേ കഴിയു. അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് അതിനുള്ള കരുത്ത് പകരുകയാണ് ഒപ്പമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വേണ്ടത്. ഇതിനായി എല്ലാവരും ശ്രമിയ്ക്കണം. സ്റ്റാലിന്‍ പറഞ്ഞു.

കരുണാനിധിയാണ് തനിയ്ക്ക് രാഷ്ട്രീയ ദിശാബോധം നല്‍കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹം മുറുകെപിടിച്ച ആശയങ്ങളാണ് ഇപ്പോള്‍ പിന്തുടരേണ്ടത്. മോദി സര്‍ക്കാര്‍ രാജ്യത്തെ 15 വര്‍ഷം പിന്നോട്ട് കൊണ്ടുപോയി. ഒരവസരം കൂടി നല്‍കിയാല്‍ ഇന്ത്യ 50 വര്‍ഷം പിറകിലെത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു പ്രതിമ അനാച്ഛാദനം. പുതുക്കി നിര്‍മിച്ച അണ്ണാ ദുരൈയുടെ പ്രതിമയും അവിടെ സ്ഥാപിച്ചു. തുടര്‍ന്ന്, കരുണാനിധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് നേതാക്കളെല്ലാം വൈ.എം.സി.എ മൈതാനത്തേയ്ക്ക് എത്തിയത്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, ചന്ദ്രബാബു നായിഡു, വി. നാരായണസ്വാമി എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ സംസ്ഥാന നേതാക്കളും ചടങ്ങിനെത്തി.

Adjust Story Font
16

