സുഖിച്ചുറങ്ങാന്‍ വിടില്ല; മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഉത്തരവുകള്‍ രാഹുല്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. റഫാലില്‍ മാത്രമല്ല, നോട്ടുനിരോധനത്തിലും ഇനി ടൈപ്പിങ് തെറ്റുകള്‍ പൊങ്ങിവരുമെന്നും രാഹുല്‍ പരിഹസിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഉത്തരവുകള്‍ രാഹുല്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ക്ക് നയാപൈസ പോലും നല്‍കാത്ത മോദി, രാജ്യത്തെ വലിയ മുതലാളിമാരുടെ കടങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നല്‍കിയ പ്രധാന വാഗ്ദാനമായിരുന്നു കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന്. അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് വാക്ക് പാലിച്ചു. എന്നാല്‍ മോദി കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകര്‍ക്ക് വേണ്ടി യാതൊന്നും ചെയ്തില്ല. പക്ഷേ മോദിയെ വെറുതെ വിടുമെന്ന് കരുതേണ്ട. കര്‍ഷകരുടെ കടം എഴുതിത്തള്ളാതെ മോദിയെ സുഖിച്ചുറങ്ങാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
Adjust Story Font
16

