കാര്‍ഷിക കടം എഴുതി തള്ളുന്നതിനെ പരിഹസിച്ച് വ്യവസായി ഗോയങ്ക പുലിവാലുപിടിച്ചു
രാജ്യത്തെ കര്‍ഷകരേയും കാര്‍ഷിക വായ്പ എഴുതിതള്ളുന്നതിനേയും പരിഹസിച്ച ഗോയെങ്കക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശമാണ് ഉയരുന്നത്.

കാര്‍ഷിക കടം എഴുതി തള്ളുന്നതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കയ്ക്ക് സോഷ്യല്‍മീഡിയയുടെ പൊങ്കാല. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക കടം എഴുതി തള്ളിയിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു ഗോയങ്കയുടെ ട്വീറ്റ്.
'എനിക്കൊരു കാര്യത്തില്‍ നിങ്ങളുടെ പെട്ടെന്നുള്ള സഹായവും നിര്‍ദ്ദേശവും വേണം. എനിക്ക് രണ്ട് വായ്പകളുണ്ട്, കാര്‍ വായ്പയും വീടിനായുള്ള വായ്പയും. ഇതെങ്ങനെയാണ് കാര്‍ഷിക കടമാക്കി മാറ്റുകയെന്ന് വല്ല പിടിയുമുണ്ടോ?' എന്നായിരുന്നു ഗോയെങ്കയുടെ ട്വീറ്റ്. രാജ്യത്തെ കര്‍ഷകരേയും കാര്‍ഷിക വായ്പ എഴുതിതള്ളുന്നതിനേയും പരിഹസിച്ച ഗോയെങ്കക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശമാണ് ഉയരുന്നത്.
വിമര്‍ശങ്ങളേറിയതോടെ ഗോയെങ്ക തന്നെ വിശദീകരണവുമായി രംഗത്തെത്തി. എന്നിട്ടും കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് കണ്ടതോടെ രണ്ട് ട്വീറ്റുകളും ഗോയെങ്ക നീക്കം ചെയ്തു.
ഫോബ്‌സിന്റെ കണക്കു പ്രകാരം ഗോയെങ്കയുടെ സമ്പത്ത് ഏകദേശം രണ്ട് ബില്യണ്‍ ഡോളറാണ്(ഏകദേശം 14000 കോടിരൂപ). മുംബൈയിലെ മലബാര്‍ ഹില്ലില്‍ 45.2 കോടി രൂപയ്ക്ക് അഞ്ച് മുറി ആഢംബര ഫ്‌ളാറ്റ് അടുത്തിടെ വാങ്ങിയിരുന്നു. 2017ല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റിയിലെ വിവരങ്ങള്‍ എടുത്തുപറഞ്ഞാണ് മാധ്യമപ്രവര്‍ത്തകയായ രോഹിണി മോഹന്‍ ഗോയെങ്കെയുടെ പരിഹാസത്തിന്റെ മുനയൊടിക്കുന്നത്.
കോടികള്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് രാജ്യം വിട്ട സമ്പന്നരെക്കുറിച്ചും ഗോയെങ്കയെ സോഷ്യല്‍മീഡിയ ഓര്‍മ്മിപ്പിച്ചു.
Adjust Story Font
16

