സൊഹ്‍റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ 22 പ്രതികളെയും വെറുതെ വിട്ടു
തെളിവുകളുടെ അഭാവത്തിലാണ് വിചാരണകോടതിയുടെ ഉത്തരവ്

സൊഹ്റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കേസുമായി ബന്ധപ്പെട്ട 22 പ്രതികളെയാണ് കോടിതെ വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് വിചാരണകോടതിയുടെ ഉത്തരവ്. മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്.

ഭീകരരെന്ന് ആരോപിച്ച് 2005 നവംബറിലാണ് സൊഹ്റാബുദ്ധീന്‍ ഷെയ്കിനെയും ഭാര്യ കൌസര്‍ബിയെയും ഗുജറാത്ത് പോലീസ് ഗാന്ധിനഗറിന് സമീപം വച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ഡ്രൈവറായിരുന്ന തുളസിറാം പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളായിരുവന്നു ഇവ എന്നാണ് സി.ബി.ഐ കണ്ടത്തല്‍.

സംഭവം നടക്കുമ്പോള്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഗുലാബ് ചന്ദ് കഠാരിയ തുടങ്ങിയവര്‍ക്കെതിരെ ഗൂഡാലോചന കുറ്റമുണ്ടായിരുന്നെങ്കിലും പിന്നീട് ഇവരുള്‍പ്പടെ 16 പേരെ കേസില്‍ നിന്ന് ഒഴിവാക്കി . കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജഡ്ജി ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ നാഗ്പൂരില്‍ വച്ച് മരിച്ചത് ഇന്നും ചോദ്യങ്ങളും സംശയങ്ങളും ബാക്കി വെക്കുന്നതാണ്.

കേസില്‍ ആകെ വിസ്തരിച്ച 210 സാക്ഷികളില്‍ 92 പേര്‍ കൂറുമാറുകയുണ്ടായി. പല സാക്ഷികളെയും സി.ബി.ഐ അവഗണിച്ചതായും പ്രധാന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചില്ലെന്നും ആരോപണമയുര്‍ന്നിരുന്നു.
Adjust Story Font
16

