ദുരൂഹതകള്‍ അവസാനിക്കാതെ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; ഇന്ന് വിധി പറഞ്ഞേക്കും
കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജഡ്ജി ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ നാഗ്പൂരില്‍ വച്ച് മരിച്ചത് ഇന്നും ചോദ്യങ്ങളും സംശയങ്ങളും ബാക്കി വെക്കുന്നു

രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സൊഹ്റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഈമാസം 6 ന് വാദം പൂര്‍ത്തിയാക്കിയ സി.ബി.ഐ കോടതി കേസ് ഇന്നത്തേക്ക് വിധി പറയാനായി മാറ്റിയിരുന്നു. എന്നാല്‍ അതിന് ശേഷം രണ്ട് സാക്ഷികള്‍ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

ഭീകരരെന്ന് ആരോപിച്ച് 2005 നവംബറിലാണ് സൊഹ്റാബുദ്ധീന്‍ ഷെയ്കിനെയും ഭാര്യ കൌസര്‍ബിയെയും ഗുജറാത്ത് പോലീസ് ഗാന്ധിനഗറിന് സമീപം വച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ഡ്രൈവറായിരുന്ന തുളസിറാം പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളായിരുവന്നു ഇവ എന്നാണ് സി.ബി.ഐ കണ്ടത്തല്‍. സംഭവം നടന്ന് 5 വര്‍ഷങ്ങള്‍ക്കു ശേഷമാണെ് അന്വേഷണം സി.ബി.ഐക്ക് വിട്ടത് എന്നതിനാല്‍ ചില കാര്യങ്ങള്‍ തെളിയിക്കാനായിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.
സംഭവം നടക്കുമ്പോള്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഗുലാബ് ചന്ദ് കഠാരിയ തുടങ്ങിയവര്‍ക്കെതിരെ ഗൂഡാലോചന കുറ്റമുണ്ടായിരുന്നെങ്കിലും പിന്നീട് ഇവരുള്‍പ്പടെ 16 പേരെ കേസില്‍ നിന്ന് ഒഴിവാക്കി. ഇപ്പോള്‍ വിചാരണ പൂര്‍ത്തിയാക്കിയത് 22 പേര്‍ക്കെതിരെയാണ്.

കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജഡ്ജി ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ നാഗ്പൂരില്‍ വച്ച് മരിച്ചത് ഇന്നും ചോദ്യങ്ങളും സംശയങ്ങളും ബാക്കി വക്കുന്നു. ഇന്ന് വിധി പറയാനിരിക്കെ, 2 സാക്ഷികള്‍ വീണ്ടും വിസ്തരിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്. പോലീസ് സമ്മര്‍ദ്ദത്തിനിരയായതിനാല്‍ കൃത്യമായ മൊഴി നേരത്തെ നല്‍കാനായില്ലെന്നാണ് വാദം. ഇവരുടെ ഹര്‍ജിയില്‍ കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

ആകെ വിസ്തരിച്ച 210 സാക്ഷികളില്‍ 92 പേര്‍ കൂറുമാറി. പല സാക്ഷികളെയും സി.ബി.ഐ അവഗണിച്ചതായും പ്രധാന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചില്ലെന്നും ആരോപണമയുര്‍ന്നു. ഹാരെന്‍ പാണ്ഡ്യവധക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അസ്ഗര്‍ അലി എന്നയാള്‍ ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനോട് നടത്തിയ വെളിപ്പെടുത്തലുകളാണ് ഈ കേസിനെ ഏറെ വിവാദമാക്കിയത്. സഞ്ജീവ് ഭട്ട് കോടതിയില്‍ നല്‍കിയ സത്യവാങ്മൂല പ്രകാരം, ഹാരെന്‍ പാണ്ഡ്യയെ വധിച്ചത് തുള്‍സീ റാം പ്രജാപതിയാണെന്ന് അസ്ഗര്‍ അലി വെളിപ്പെടുത്തിയിരുന്നു. ഹാരെന്‍ പാണ്ഡ്യ വധത്തിന് ആദ്യം നിയുക്തനായത് സോഹ്റാബുദീന്‍ ഷെയ്ഖായിരുന്നുവെന്നും പിന്നീട് അയാള്‍ പിന്മാറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Adjust Story Font
16

