വീണ്ടും ‘വഴിത്തിരിവ്’; ഹനുമാന്‍ കായികതാരമെന്ന് ബി.ജെ.പി നേതാവ്

പുരാണ കഥാപാത്രമായ ഹനുമാന്റെ ജാതിയും മതവും സജീവ ചര്‍ച്ചയായി കൊണ്ടിരിക്കുന്നതിനിടെ ഹനുമാന്‍ വിഷയത്തില്‍ പുതിയ ‘വെളിപ്പെടുത്തലുമായി’ ബി.ജെ.പി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍. രാജ്യത്തെ എല്ലാ കായിക താരങ്ങളും ആരാധിച്ചു പോരുന്ന മികച്ചൊരു കായിക താരമായിരുന്നു ഹനുമാനെന്നാണ് അദ്ദേഹം പറയുന്നത്.

ഹനുമാനെ ഒരു കായിക താരമായാണ് ഞാന്‍ വിശ്വസിക്കുന്നത്. ശത്രുക്കളോട് മല്ലയുദ്ധം ചെയ്യുന്നതാണ് ഹനുമാന്റെ രീതി. തങ്ങളുടെ പ്രകടനങ്ങളില്‍ മികവ് ലഭിക്കാന്‍ രാജ്യത്തെ എല്ലാ കായിക താരങ്ങളും ഹനുമാനെ ആരാധിക്കുന്നുണ്ട്. ഹനുമാന്റെ ജാതി ചര്‍ച്ച ചെയ്യുന്നതില്‍ ഇവിടെ അര്‍ഥമില്ല. ജാതി നോക്കിയല്ല ആരും ഹനുമാനെ ആരാധിക്കുന്നതെന്നും ചേതന്‍ ചൗഹാന്‍ പറഞ്ഞു. മുന്‍ ക്രിക്കറ്റ് താരമായിരുന്ന ചേതന്‍ ചൗഹാന്‍, സുനില്‍ ഗവാസ്‌കറിന്റെ ഓപ്പണിംഗ് പങ്കാളിയായിരുന്നു. രണ്ടു തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചൗഹാന്‍ നിലവില്‍ ഉത്തര്‍പ്രദേശിലെ യുവജന-കായിക മന്ത്രിയാണ്.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പര്‍വ്വതങ്ങളിലും കാട്ടിലും വസിച്ചിരുന്ന ഹനുമാന്‍ ദലിത് ജാതിക്കാരനാണെന്ന് പറയുന്നതോട് കൂടിയാണ് ഹനുമാന്റെ മതവും ജാതിയും രാജ്യത്തെ ‘പ്രമാദമായ’ ചര്‍ച്ചാ വിഷയമായി തീര്‍ന്നത്. തുടര്‍ന്ന് ഹനുമാന്‍ മുസ്‍ലിമാണെന്ന വാദവുമായി ബി.ജെ.പി നിയമസഭാംഗം ബാകുല്‍ നവാബും, ജാട്ട് സമുദായമായിരുന്നെന്ന് യു.പി മന്ത്രി ചൗധരി ലക്ഷമി നാരായണും പറയുകയുണ്ടായി.
Adjust Story Font
16

