ലോക്സഭ തെരഞ്ഞെടുപ്പിന് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ഒന്നിച്ചു മത്സരിക്കും
നാല്‍പത് സീറ്റുകളില്‍ ധാരണയായതായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു. ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസും എന്‍.സി.പി യും സഖ്യ ധാരണ പൂര്‍ത്തിയായത്.

ലോക്സഭ തെരഞ്ഞെടുപ്പിന് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പി യും ഒന്നിച്ചു മത്സരിക്കും. നാല്‍പത് സീറ്റുകളില്‍ ധാരണയായതായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു. ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യ ധാരണ പൂര്‍ത്തിയായത്. ആകെ നാല്‍പത്തെട്ട് സീറ്റുകളാണ് മഹാരാഷ്ട്രയില്‍.
എട്ട് സീറ്റുകളില്‍ ഒഴികെ എല്ലാ സീറ്റുകളിലും തീരുമാനമായതായും തര്‍ക്കങ്ങള്‍ ഇരുപാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. പെസന്റ്സ് ആന്‍ഡ് വര്‍ക്കേര്‍സ് പാര്‍ട്ടിയും സഖ്യത്തിലുണ്ട്. ജയിച്ചാല്‍ ക്വിന്റലിന് കുറഞ്ഞത് 2,500 രൂപ തറവില കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
2014 ല്‍ ഒറ്റക്കൊറ്റക്ക് മത്സരിച്ച എന്‍.സി.പി യും കോണ്‍ഗ്രസും വന്‍ തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. എന്‍.സി.പി ക്ക് നാലും കോണ്‍ഗ്രസിന് രണ്ടും സീറ്റുകള്‍ മാത്രമായിരുന്നു. മറുവശത്ത് 2014 ല്‍ 31 സീറ്റ് സ്വന്തമാക്കിയ എന്‍.ഡി.എ ഇത്തവണ ശിവസേന ഒപ്പമുണ്ടെങ്കില്‍ 42 സീറ്റുവരെ നേടാമെന്ന ആഭ്യന്തര സര്‍വെയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ ബി.ജെ.പി യുമായി സഖ്യത്തിനില്ലെന്നാണ് സേനയുടെ നിലപാട്.
Adjust Story Font
16

