ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കുമെന്ന് എ.എ.പി
കേരളത്തില്‍ പല പ്രമുഖരും ഉടന്‍ എ.എ.പി യിലേക്കെത്തും.

2019ല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. കേരളത്തില്‍ പല പ്രമുഖരും ഉടന്‍ എ.എ.പി യിലേക്കെത്തും. പാര്‍ട്ടിയെ ബൂത്ത് തലം മുതല്‍ കെട്ടിപടുക്കാനാണ് സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുത്തിയതെന്നും കേരളത്തിന്റെ ചുമതലയുള്ള നേതാവ് സോംനാഥ് ഭാരതി പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തില്‍ ആം ആദ് മി പാര്‍ട്ടിയുടെ സാന്നിധ്യമുണ്ടെങ്കിലും ശ്രദ്ധേയ മുന്നേറ്റം സാധ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ ആണ് 2019 ലേക്ക് മുന്നൊരുക്കത്തിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയി മാധ്യമപ്രവര്‍ത്തകനായ തുഫൈല്‍ പി.ടി യെ നേരത്തെ നിയോഗിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍, പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കല്‍,മറ്റു പാര്‍ട്ടികളുമായുള്ള ചര്‍ച്ച, ബൂത്ത് തലത്തില്‍ സംഘടന ശക്തി പെടുത്തല്‍ തുടങ്ങി അടുത്ത 2 മാസത്തിനുള്ളില്‍ നിര്‍ണ്ണായക ദൌത്യങ്ങള്‍ പുതിയ നേതൃത്വം നിര്‍വ്വഹിക്കുമെന്ന് സോംനാഥ് ഭാരതി പറഞ്ഞു.
വരുന്ന മാസങ്ങളില്‍ കേരളത്തില്‍ പ്രമുഖര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ എ.എ.പിയിലേക്കെത്തും. കോണ്‍ഗ്രസുമായും സി.പി.എമ്മുമായും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടിയുടെ മുഖ്യ വക്താവായി ചുമതലപ്പെടുത്തിയെന്നും സോംനാഥ് ഭാരതി പറഞ്ഞു.
Adjust Story Font
16

