Quantcast

പൊതുസ്ഥലങ്ങളില്‍ നമസ്കാരം വിലക്കി നോയിഡ പൊലീസ്

മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ പാര്‍ക്കുകളില്‍ വെള്ളിയാഴ്ച്ച ജുമുഅ നമസ്കരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കി.

MediaOne Logo

Web Desk

  • Published:

    25 Dec 2018 4:40 PM IST

പൊതുസ്ഥലങ്ങളില്‍ നമസ്കാരം വിലക്കി നോയിഡ പൊലീസ്
X

പൊതു ഇടങ്ങള്‍ നമസ്കാരത്തിനായി ഉപയോഗിക്കരുതെന്ന് നോയിഡ പൊലീസിന്‍റെ മുന്നറിയിപ്പ്. മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ പാര്‍ക്കുകളില്‍ വെള്ളിയാഴ്ച്ച ജുമുഅ നമസ്കരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി. ജീവനക്കാര്‍ ഉത്തരവ് ലംഘിച്ചാല്‍ കമ്പനികള്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു.

നോട്ടീസ് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ഉദ്ദേശിച്ചല്ലെന്നും എല്ലാ മതങ്ങള്‍ക്കും ബാധകമാണെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. നോയിഡ വ്യവസായ മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനമെന്നും പൊലീസ് പറയുന്നു. അതേസമയം പൊതു ഇടങ്ങളിലെ നമസ്കാരങ്ങള്‍ സാമൂഹ്യ ഐക്യം തകര്‍ക്കുമെന്ന് ചില ഹിന്ദു സംഘടനകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് സൂചന.

വെള്ളിയാഴ്ച്ച ജീവനക്കാര്‍ പാര്‍ക്കുകളില്‍ നമസ്കരിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് 12 മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്കാണ് ലഭിച്ചത്. ഈ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ തീവ്ര ഹിന്ദു സംഘടനകള്‍ ഗുർഗാവിലെ വിവിധയിടങ്ങളില്‍ നമസ്കാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പൊതു ഇടങ്ങള്‍ പ്രാര്‍ഥനക്കായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും അഭിപ്രായപ്പെട്ടിരുന്നു.

നോട്ടീസ് ലഭിച്ചതിന് പിന്നാലെ കമ്പനി മേധാവികള്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് കമ്പനികളുടെ തീരുമാനം.

TAGS :

Next Story